
യുഎഇയിൽ ചൂട് കനത്തു ; കാറുകൾക്ക് സൗജന്യ പരിശോധനയുമായി ദുബൈ പൊലീസ്
കനത്ത വേനലിൽ രാജ്യത്ത് റോഡപകട സാധ്യത വർധിക്കുന്ന സാഹചര്യത്തിൽ കാറുകൾക്ക് സൗജന്യമായി കാര്യക്ഷമത പരിശോധന വാഗ്ദാനം ചെയ്ത് ദുബൈ പൊലീസ്. ചൂടിൽ ടയറുകൾ പൊട്ടിത്തെറിച്ചും തീപിടിച്ചുമുണ്ടാകുന്ന അപകടങ്ങൾ കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം. വാഹനങ്ങളുടെ സ്ഥിരം പരിശോധനയിലൂടെ മാത്രമേ ഇത് തരണം ചെയ്യാനാകൂവെന്നാണ് വിലയിരുത്തൽ. ആഗസ്റ്റ് അവസാനംവരെ രാജ്യത്തെ എല്ലാ ഒട്ടോപ്രോ സെന്ററുകളിലും ഈ ആനുകൂല്യം ലഭിക്കുമെന്ന് ദുബൈ പൊലീസ് അറിയിച്ചു. ‘അപകടമില്ലാത്ത വേനൽ’ ക്യാമ്പയിനിന്റെ ഭാഗമായാണ് വേനൽകാലത്ത് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ട്രാഫിക്കിലൂടെ ദുബൈ പൊലീസ് ട്രാഫിക്…