60 വയസ് പിന്നിട്ടവർക്ക് അൽഐൻ മൃഗശാലയിൽ ഇനി സൗ​ജന്യ പ്രവേശനം

60 വ​യ​സ്സ് പി​ന്നി​ട്ട മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കും പ്ര​വാ​സി​ക​ൾ​ക്കും​ അ​ൽ​ഐ​ൻ മൃ​ഗ​ശാ​ല​യി​ൽ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ക്കി. നേ​ര​ത്തേ 70 വ​യ​സ്സ്​ പി​ന്നി​ട്ട​വ​ർ​ക്കാ​യി​രു​ന്നു മൃ​ഗ​ശാ​ല​യി​ൽ സൗ​ജ​ന്യ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​നി 60തോ ​അ​തി​ന്​ മു​ക​ളി​ലോ പ്രാ​യ​മു​ള്ള മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കും പ്ര​വാ​സി​ക​ൾ​ക്കും സൗ​ജ​ന്യ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​​മെ​ന്ന്​ മൃ​ഗ​ശാ​ല അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ 2025നെ ​സാ​മൂ​ഹി​ക വ​ർ​ഷ​മാ​യി പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പു​തി​യ തീ​രു​മാ​നം. സാ​മൂ​ഹി​ക ഐ​ക്യ​വും കെ​ട്ടു​റ​പ്പും നി​ല​നി​ർ​ത്താ​ൻ ല​ക്ഷ്യ​മി​ട്ട്​…

Read More

ഗ്ലോബൽ വില്ലേജിൽ കുട്ടികൾക്ക് സൗജന്യ പ്രവേശനം

ദുബൈ നഗരത്തിലെ പ്രധാന വിനോദകേന്ദ്രമായ ഗ്ലോബൽ വില്ലേജിൽ 12 വയസ്സും അതിൽ താഴെയുമുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം അനുവദിക്കുന്നു. തിങ്കളാഴ്ച മുതൽ സീസൺ അവസാനിക്കുന്ന ദിനമായ ഏപ്രിൽ 28 വരെയാണ് സൗജന്യം പ്രഖ്യാപിച്ചിരിക്കുന്നത്. ഞായർ മുതൽ ബുധനാഴ്ചവരെ വൈകുന്നേരം നാലു മണിമുതൽ 12 മണിവരെയും വ്യാഴം മുതൽ ശനിവരെ രാത്രി ഒരു മണിവരെയുമാണ് ഗ്ലോബൽ വില്ലേജിലേക്ക് പ്രവേശനം.

Read More

ഷാർജ ഇസ്ലാമിക് മ്യൂസിയത്തിൽ പ്രവേശനം സൗജന്യമാക്കി

റമദാനിൽ ഷാർജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലൈസേഷനിൽ പ്രവേശനം സൗജന്യമായിരിക്കുമെന്ന് ഷാർജ മ്യൂസിയം അതോറിറ്റി അറിയിച്ചു. ശനി മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ച 2 വരെയും രാത്രി 9 മുതൽ 11 വരെയുമാണ് മ്യൂസിയം പ്രവർത്തിക്കുക. അതേമസയം റമദാൻ അവസാന പത്ത് ദിവസങ്ങളിൽ എല്ലാ മ്യൂസിയങ്ങളും രാവിലെ മാത്രമേ പ്രവർത്തിക്കുവെന്നും റമദാൻ 29 , 30 തീയതികളിൽ പൂർണമായും അടച്ചിടുമെന്നും അതോറിറ്റി അറിയിച്ചു . സന്ദർശകർക്ക് ഇസ്ലാമിക നാഗരികത , നിരവധി മേഖലകളെ…

Read More