
ഇത്തിഹാദ് യാത്രക്കാര്‍ക്ക് സൗജന്യ സിറ്റി ചെക് ഇന്‍ സൗകര്യം
ഇത്തിഹാദ് വിമാനക്കമ്പനിയുടെ മുഴുവന്‍ സര്‍വിസുകളും പുതിയ വിമാനത്താവള ടെർമിനലിലേക്ക് മാറുന്നതിനോടനുബന്ധിച്ച്, ഇത്തിഹാദ് യാത്രക്കാര്‍ക്ക് സൗജന്യ സിറ്റി ചെക് ഇന്‍ സൗകര്യം നല്കുന്നു. മൊറാഫിക് ഏവിയേഷന്റെ കീഴില്‍ മിന തുറമുഖത്തും അബൂദബി എക്സിബിഷന് കേന്ദ്രത്തിലും പ്രവര്‍ത്തിക്കുന്ന ഓഫ് എയര്‍പോര്‍ട്ട് ചെക് ഇന്‍ കേന്ദ്രങ്ങളിലാണ് അടുത്ത ഒരുമാസത്തേക്ക് സൗജന്യ ചെക് ഇന്‍ ഏര്‍പ്പെടുത്തിയത്. മിന തുറമുഖത്തെ ചെക് ഇന്‍ സൗകര്യം 24 മണിക്കൂറും പ്രവര്‍ത്തിക്കും. എക്സിബിഷന് സെന്ററില്‍ രാവിലെ ഒമ്പതു മുതല്‍ രാത്രി ഒമ്പതുവരെയാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തിഹാദിനു പുറമെ എയര്‍…