
യുഎഇയിൽ യൂസഫലിയ്ക്ക് ഗോൾഡൻ ജൂബിലി നിറവ്; സൗജന്യ ഹൃദയ ശസ്ത്രക്രിയ്ക്ക് അപേക്ഷ ക്ഷണിച്ചു
ലുലുഗ്രൂപ്പ് എംഡിയും ചെയർമാനുമായ എം എ യൂസഫലിയുടെ യുഎഇയിലെ 50 വർഷങ്ങൾക്ക് ആദരവായി പ്രഖ്യാപിച്ച 50 കുട്ടികൾക്കായുള്ള സൗജന്യ ഹൃദയ ശസ്ത്രക്രിയ്ക്ക് അപേക്ഷ ക്ഷണിച്ച് ഹെൽത്ത് കെയർ ഗ്രൂപ്പ്. ബുർജീൽ ഹോൾഡിംഗ്സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ ഷംഷീർ വയലിലാണ് ‘ഗോൾഡൻ ഹാർട്ട്’ എന്ന പേരിൽ പദ്ധതി പ്രഖ്യാപിച്ചത്. ജന്മനാ ഹൃദ്രോഗമുള്ള കുട്ടികളുടെ രക്ഷിതാക്കളിൽ നിന്നാണ് വിപിഎസ് ഹെൽത്ത് കെയർ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. hope@vpshealth.com എന്ന മെയിൽ വഴി അപേക്ഷകളും ആവശ്യമായ രേഖകളും സമർപ്പിക്കണമെന്ന് പ്രസ്താവനയിൽ പറയുന്നു. ആവശ്യമായ…