വായ്പത്തട്ടിപ്പ് കേസ്; അറസ്റ്റിലായ അജിത് മേനോനെ മുംബൈ പൊലീസ് ചോദ്യം ചെയ്യുന്നു

വായ്‌പത്തട്ടിപ്പുകേസിൽ മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം കൊച്ചിയിൽ അറസ്റ്റ് ചെയ്ത കോക്സ് ആൻഡ് കിങ്സ് ഫിനാൻഷ്യൽ സർവീസ് ഉന്നത ഉദ്യോഗസ്ഥൻ അജിത് മേനോനെ (67) മുംബൈ പൊലീസ് ചോദ്യം ചെയ്യുന്നു. ബ്രിട്ടിഷ് പൗരനായ അജിത് മേനോൻ ലണ്ടനിൽ നിന്നു കൊച്ചിയിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഇദ്ദേഹത്തിനെതിരെ തിരച്ചിൽ നോട്ടിസ് നിലവിലുണ്ടായിരുന്നു. മുംബൈ കോടതി നാളെ വരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. യെസ് ബാങ്കിൽനിന്ന് കോക്സ് ആൻഡ് കിങ്സ് ഫിനാൻഷ്യൽ സർവീസസ് 400 കോടി രൂപ വായ്പയെടുത്തശേഷം വകമാറ്റി…

Read More

‘ലിങ്ക് പ്രൈവസി’; തട്ടിപ്പിൽ വീഴാതിരിക്കാൻ കരുതലുമായി വാട്സ്ആപ്പ്

ദിനംപ്രതി പുത്തൻ അപ്ഡേറ്റുകളാണ് വാട്സ്ആപ്പ് വരുത്തി കൊണ്ടിരിക്കുന്നത്. നിരവധി പുത്തൻ ഫീച്ചറുകൾ ഇതിനോടകം വാട്സ്ആപ്പ് അവതരിപ്പിച്ചു കഴിഞ്ഞു. ഇപ്പോഴിതാ മറ്റൊരു പുത്തൻ ഫീച്ചറുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. ഉപഭോക്താവിനെ വാട്സാപ്പിൽ വരുന്ന തട്ടിപ്പ് ലിങ്കുകളിൽ നിന്നും രക്ഷിക്കുന്ന ഫീച്ചറാണ് ഇപ്പോൾ വാട്സ്ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഉപഭോക്താവിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റ് ‘ലിങ്ക് പ്രൈവസി ഫീച്ചർ’ എന്ന പേരിലാണ് വാട്സ്ആപ്പ് അവതരിപ്പിച്ചത്. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചിരിക്കുന്ന ഫീച്ചർ ഉടൻ തന്നെ മുഴുവൻ ഉപഭോക്താക്കൾക്കും ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയതായി പുറത്തിറക്കിയ…

Read More

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; എം.കെ കണ്ണന് ബുധനാഴ്ച ഹാജരാകാൻ ഇഡി നോട്ടീസ്

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎം സംസ്ഥാന സമിതി അംഗം എംകെ കണ്ണനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. ബുധനാഴ്ച ഹാജരാവാന്‍ ആവശ്യപ്പെട്ട് കണ്ണന് ഇഡി നോട്ടീസ് നല്‍കി. സെപ്തംബര്‍ 29ന് രണ്ടാംതവണ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചെങ്കിലും വിറയല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിട്ടയക്കുകയായിരുന്നു. ഇതിനുശേഷം ഒക്ടോബറില്‍ സ്വത്ത് വിവരങ്ങളുടെ പട്ടിക രേഖകളുടെ പകര്‍പ്പുകള്‍ സഹിതം എത്തിക്കാന്‍ ആവശ്യപ്പെട്ടിരുന്നതില്‍ ഭാഗികമായ രേഖകള്‍ മാത്രമേ നല്‍കിയിട്ടുള്ളൂവെന്നാണ് ഇഡി അറിയിച്ചത്. വീണ്ടും വിളിപ്പിക്കുമെന്ന് അന്ന് തന്നെ അറിയിച്ചിരുന്നുവെങ്കിലും…

Read More

കൊറിയർ സർവീസിന്റെ പേരിൽ തട്ടിപ്പ് ; ജാഗ്രതാ നിർദേശവുമായി കേരളാ പൊലീസ്

കൊറിയര്‍ സര്‍വീസിന്റെ പേരില്‍ നടത്തുന്ന തട്ടിപ്പുകളെ കുറിച്ച് മുന്നറിയിപ്പുമായി കേരളാ പൊലീസ്. ഫെഡെക്‌സ് കൊറിയര്‍ സര്‍വ്വീസില്‍ നിന്നാണ് എന്ന വ്യാജേനയൊക്കെ തട്ടിപ്പുകാര്‍ വിളിക്കും. നിങ്ങളുടെ പേരില്‍ ഒരു കൊറിയര്‍ ഉണ്ടെന്നും അതില്‍ പണം, സിം എന്നിവ അടങ്ങിയിട്ടുണ്ടെന്നുമായിരിക്കും വിളിക്കുന്നയാള്‍ അറിയിക്കുക. നിങ്ങളുടെ പേരില്‍ നിങ്ങളുടെ ആധാര്‍ കാര്‍ഡും ബാങ്ക് വിവരങ്ങളും ഉപയോഗിച്ച് കൊറിയര്‍ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പ് നടത്താറുണ്ടെന്ന് പൊലീസ് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു പഴ്‌സലിലെ സാധനങ്ങള്‍ക്ക് തീവ്രവാദബന്ധമുണ്ടെന്നും അതിനാല്‍ അക്കൗണ്ടിലെ…

Read More

ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പ്: മൂന്നുപേരെ പോലീസ് പിടികൂടി

ആസ്പയര്‍ ആപ്പുവഴി ഓണ്‍ലൈൻ ലോണ്‍ തട്ടിപ്പ്നടത്തിയ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുലിയൂർ സ്വദേശിനി സുനിതയുടെ പരാതിയിൽ ചെങ്ങന്നൂർ പൊലീസാണ് പ്രതികളെ പിടികൂടിയത്. കായംങ്കുളം കരിലകുളങ്ങര സ്വദേശി അനന്തു(23), വെങ്ങോല അറയ്ക്കപടിമേപ്പുറത്ത് ഇവാന്‍ (25), സഹോദരൻ ആബിദ് (25)എന്നിവരാണ് പിടിയിലായത്. ആസ്പയര്‍ ആപ്പില്‍ രണ്ട് ലക്ഷംരൂപ ലോണിന് അപേക്ഷിച്ച് സുനിതക്ക്1.1ലക്ഷംരൂപയാണ് നഷ്ടമായത്. അര്‍ജുന്‍ എന്ന ഫിനാന്‍ഷ്യല്‍ അഡൈ്വസർ സുനിതയെ വിളിക്കുകയും ഡോക്യുമെന്റായി ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ് എന്നിവയുടെപകര്‍പ്പും അക്കൗണ്ട് സ്റ്റേറ്റ്‌മെന്റും വാങ്ങുകയുമായിരുന്നു. പിന്നീട് നിലിന്‍ എന്നയാൾ ലോണ്‍പാസായതായി…

Read More

പൊലീസുകാരന്റെ വ്യാജ ഒപ്പിട്ട് മറ്റൊരു പൊലീസുകാരൻ തട്ടിയടുത്തത്  20 ലക്ഷം രൂപ വായ്പ; പരാതി

ഇടുക്കി ജില്ലാ പൊലീസ് സഹകരണ സംഘത്തിലും തട്ടിപ്പ്. പൊലീസുകാരന്റെ വ്യാജ ഒപ്പിട്ട് മറ്റൊരു പൊലീസുകാരൻ 20 ലക്ഷം രൂപ വായ്പയെടുത്തെ്ന്നാണ് പരാതി. ഇടുക്കി പടമുഖം സ്വദേശിയായ കെ കെ സിജുവിൻറെ വ്യാജ ഒപ്പിട്ട് കുളമാവ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ അജീഷ് വായ്പയെടുത്തെന്നാണ് പരാതി. സിജുവിൻറെ പരാതിയിൽ സഹകരണ സംഘം ഭാരവാഹികൾ ഉൾപ്പെടെ ആറ് പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 2017ലാണ് സിജുവിന്റെ വ്യാജ ഒപ്പിട്ട് അജീഷ് 20 ലക്ഷം രൂപ വായ്പയെടുത്തത്….

Read More

ഹൈറിച്ച് ഉടമകൾ നടത്തിയത് 1157 കോടിയുടെ തട്ടിപ്പ്; കണക്കുകളുമായി ഇഡി

ഒടിടി പ്ലാറ്റ്‌ഫോം, ക്രിപ്‌റ്റോ കറൻസി എന്നിവയുടെ മറവിൽ ഹൈ റിച്ച് എംഡി വി.ഡി.പ്രതാപനും ഭാര്യയും സിഇഒയുമായ ശ്രീനയും തട്ടിയത് 1157 കോടി രൂപയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഇതിന്റെ കണക്കുകൾ ഇ.ഡി. പുറത്തുവിട്ടു. തട്ടിപ്പ് നടത്തിയ തുകയിൽ വലിയൊരു പങ്ക്  വിദേശത്തേക്കു കടത്തിയ ഉടമകൾ, കാനഡയിൽ രൂപീകരിച്ച കമ്പനി കേന്ദ്രീകരിച്ചും ഇ.ഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇ.ഡി.യുടെ റെയ്ഡിന് മുൻപ് രക്ഷപ്പെട്ട ഹൈ റിച്ച് ഉടമകളായ പ്രതാപനും ശ്രീനയ്ക്കുമായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഹൈ റിച്ചിന്റെ ഹെഡ് ഓഫീസ്, തൃശൂരിലെയും…

Read More

ഇന്റര്‍നെറ്റിലെ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി പൊലീസ്

പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്ത് തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി പൊലീസ്. പരസ്യങ്ങളിലും ലിങ്കുകളിലും ക്ലിക്ക് ചെയ്ത് അബദ്ധത്തില്‍ പെട്ടതിനുശേഷമാണ് തട്ടിപ്പായിരുന്നു എന്ന് പലരും മനസ്സിലാക്കുന്നതെന്നു പൊലീസ് പറയുന്നു.  ഇത്തരം തട്ടിപ്പുകളില്‍പ്പെടാതിരിക്കാനും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. അംഗീകൃത വെബ്‌സൈറ്റുകളിലെ ആധികാരികമായ പരസ്യങ്ങളെ മാത്രം ആശ്രയിക്കുക. മറ്റേതെങ്കിലും വെബ്‌സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങള്‍ തട്ടിപ്പല്ല എന്ന് ഉറപ്പുവരുത്തുന്നതിനായി യഥാര്‍ത്ഥ വെബ്‌സൈറ്റില്‍ പോയി അത് വ്യാജമല്ല എന്ന് ഉറപ്പുവരുത്തണമെന്നുമാണ് പൊലീസ് നിര്‍ദേശം.  അതേസമയം തട്ടിപ്പിനിരയായാല്‍ ഉടന്‍തന്നെ 1930 എന്ന നമ്പറില്‍ സൈബര്‍ പൊലീസ് ഹെല്‍പ്പ്…

Read More

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ

കോട്ടയം ഏറ്റുമാനൂരിൽ വിദേശത്ത് ജോലി നൽകാമെന്ന് പറഞ്ഞ് മധ്യവയസ്കനിൽ നിന്നും പണം തട്ടിയ കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചേർപ്പുങ്കൽ കെഴുവംകുളം സ്വദേശി സണ്ണി തോമസ് എന്നയാളെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. നീണ്ടൂർ സ്വദേശിയായ മധ്യവയസ്കനാണ് തട്ടിപ്പിനിരയായത്. മകനും സുഹൃത്തിന്റെ മകനും വിദേശത്ത് ജോലി തരപ്പെടുത്തി നൽകാമെന്നു പറഞ്ഞ് പണം വാങ്ങിയെടുക്കുകയും വ്യാജമായി ജോബ് വിസയും ഓഫർ ലെറ്ററും ഫ്ലൈറ്റ് ടിക്കറ്റും നിർമ്മിച്ച് അയച്ച് നൽകുകയുമായിരുന്നു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ…

Read More

ഗുജറാത്തിൽ വ്യാജ ടോൾ പ്ലാസ നിർമിച്ച് തട്ടിപ്പ്; പ്രതികൾ തട്ടിയത് 75 കോടി രൂപ

ദേശീയപാതയ്ക്ക് സമാന്തരമായി വ്യാജ ടോൾ പ്ലാസ നിർമ്മിച്ച് തട്ടിപ്പ്. ഗുജറാത്തിലാണ് സംഭവം. വ്യാജ ടോൾ പ്ലാസയിലൂടെ ഒന്നരവർഷം കൊണ്ട് തട്ടിപ്പുകാർ 75 കോടി രൂപയാണ് പിരിച്ചെടുത്തത്. പ്രവർത്തിക്കാതെ കിടന്ന വൈറ്റ് ഹൗസ് ടൈൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ടൈൽ ഫാക്ടറിയുടെ സ്ഥലത്താണ് വ്യാജ ടോൾ ​ഗേറ്റ് നിർമ്മിച്ചത്. ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അഹമ്മദാബാദ്-മണ്ഡാവി ദേശീയപാത എൻഎച്ച് ൮ എയിൽ മോർബി ജില്ലയിലെ വാങ്കനേർ പട്ടണത്തിനടുത്ത് വഘാസിയയിലാണ് വ്യാജ ടോൾഗേറ്റ് പ്രവർത്തിച്ചിരുന്നത്. മോർബിയിൽ നിന്ന്‌ വാങ്കനേറിലേക്ക്…

Read More