ഇൻസ്റ്റഗ്രാം സൗഹൃദം വഴി യുവാക്കളിൽ നിന്ന് സ്വർണവും പണവും തട്ടി; യുവതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

പൊയിനാച്ചി സ്വദേശിയായ യുവാവിൽനിന്നു പണവും സ്വർണവും തട്ടിയെടുത്ത കേസിലെ പ്രതിയായ യുവതിയെ കാസർകോട് മേൽപറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. ചെമ്മനാട് കൊമ്പനടുക്കത്തെ ശ്രുതി ചന്ദ്രശേഖരനെ (35) ആണ് പൊലീസ് ഉ‍‍ഡുപ്പിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്നു പിടികൂടിയത്. വിവാഹ മാട്രിമോണിയൽ സൈറ്റ് ഉപയോഗിച്ചായിരുന്നു ശ്രുതിയുടെ തട്ടിപ്പ്. കേരളത്തിലെ നിരവധി പൊലീസ് ഉദ്യോഗസ്ഥരും തട്ടിപ്പിൽ അകപ്പെട്ടിട്ടുണ്ടെന്നാണു സൂചന. സ്വർണവും പണവും തട്ടിയെടുത്ത സംഭവത്തിൽ ജൂൺ 21നാണു ശ്രുതിക്കെതിരെ യുവാവു പരാതി നൽകിയത്. ഒളിവിലായിരുന്ന ശ്രുതിക്ക് വേണ്ടി പൊലീസ് ഊർജിതമായി അന്വേഷണം നടത്തുകയായിരുന്നു….

Read More

നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പേരില്‍ വൻ തട്ടിപ്പ്

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തൊഴിലധിഷ്ടിത കോഴ്സുകള്‍ നടത്തുന്നുവെന്ന വ്യാജപ്രചാരണത്തില്‍ കുടുങ്ങി വിമാനത്താവളത്തിന് സമീപത്തെ തദ്ദേശ സ്ഥാപനങ്ങള്‍. സിയാലിന്‍റെ പേരില്‍ രണ്ട് യുവാക്കള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നേരിട്ടെത്തിയാണ് ജനപ്രതിനിധികളെയടക്കം കബളിപ്പിച്ചത്. സംഭവുമായി ബന്ധമില്ലെന്ന് സിയാല്‍ വാര്‍ത്താകുറിപ്പ് ഇറക്കിയതോടെയാണ് വന്‍ തട്ടിപ്പിന്‍റെ ചുരുളഴിഞ്ഞത്. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെ ശ്രീമൂലനഗരം, കാഞ്ഞൂര്‍, കാലടി, നെടുമ്ബാശ്ശേരി പഞ്ചായത്തുകളും അങ്കമാലി നഗരസഭയും കേന്ദ്രീകരിച്ചായിരുന്നു വ്യാജപ്രചാരണം. കഴിഞ്ഞ പതിനെട്ടാം തിയതി മുതലുള്ള ദിവസങ്ങളില്‍ സിയാല്‍ നിയോഗിച്ചതെന്ന പേരില്‍ ഐഡി കാര്‍ഡടക്കം ധരിച്ച്‌ രണ്ടു പേര്‍ തദ്ദേശ…

Read More

ഹെൽത്ത് കാർഡ് പുതുക്കുന്നതിലും തട്ടിപ്പ് ; മുന്നറിയിപ്പുമായി ഖത്തർ എച്ച്.എം.സി

‘നി​ങ്ങ​ളു​ടെ ഹെ​ൽ​ത്ത് കാ​ർ​ഡ് കാ​ലാ​വ​ധി അ​വ​സാ​നി​ച്ചി​രി​ക്കു​ന്നു.24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ താ​ഴെ​യു​ള്ള ലി​ങ്ക് ക്ലി​ക്ക് ചെ​യ്ത് പു​തു​ക്കു​ക’ എ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള ത​ട്ടി​പ്പ് സ​ന്ദേ​ശ​ങ്ങ​ൾ​ക്കെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ. എ​ച്ച്.​എം.​സി​യു​ടെ പേ​രി​ൽ ഹു​കൂ​മി വെ​ബ്സൈ​റ്റ് എ​ന്ന വ്യാ​ജേ​ന ന​ൽ​കു​ന്ന ലി​ങ്ക് വ​ഴി​യു​ള്ള സ​ന്ദേ​ശം ത​ട്ടി​പ്പു​കാ​രു​ടെ പു​തി​യ അ​ട​വാ​ണെ​ന്ന് മു​ന്ന​റി​യി​പ്പു ന​ൽ​കു​ക​യാ​ണ് അ​ധി​കൃ​ത​ർ. ഇ​ത്ത​രം വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളി​ൽ വീ​ഴ​രു​തെ​ന്നും അം​ഗ​ങ്ങ​ളും രോ​ഗി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും സൂ​ക്ഷ്മ​ത പാ​ലി​ക്ക​ണ​മെ​ന്നും ത​ട്ടി​പ്പ് സ​ന്ദേ​ശ​ത്തി​ന്റെ സ്ക്രീ​ൻ ഷോ​ട്ട് പ​ങ്കു​വെ​ച്ചു​കൊ​ണ്ട് എ​ച്ച്.​എം.​സി അ​റി​യി​ച്ചു. ഇ​ത്ത​ര​ത്തി​ൽ വ​രു​ന്ന എ​സ്.​എം.​എ​സ്​ ലി​ങ്കു​ക​ൾ തു​റ​ക്കാ​നോ,…

Read More

എടിഎം വഴിയും തട്ടിപ്പ് ; മുന്നറിയിപ്പുമായി ഖത്തർ സെൻട്രൽ ബാങ്ക്

എ.​ടി.​എം കാ​ർ​ഡി​ലെ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി ത​ട്ടി​പ്പു​ന​ട​ത്തു​ന്ന സ്കി​മ്മി​ങ്ങി​നെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി ഖ​ത്ത​ർ സെ​ൻ​​ട്ര​ൽ ബാ​ങ്ക്.എ.​ടി.​എം, പി.​ഒ.​എ​സ് മെ​ഷീ​ൻ ഉ​ൾ​പ്പെ​ടെ കാ​ർ​ഡ് സ്വൈ​പ്പ് ചെ​യ്യു​ന്ന യ​ന്ത്ര​ങ്ങ​ളി​ൽ പ്ര​ത്യേ​ക ഉ​പ​ക​ര​ണം ഘ​ടി​പ്പി​ച്ച് പി​ൻ ന​മ്പ​ർ ഉ​ൾ​പ്പെ​ടെ അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി ന​ട​ത്തു​ന്ന സൈ​ബ​ർ ത​ട്ടി​പ്പി​നെ​തി​രെ ഉ​പ​ഭോ​ക്താ​ക്ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഖ​ത്ത​ർ ​​സെ​ൻ​ട്ര​ൽ ബാ​ങ്ക് സ​മൂ​ഹ​മാ​ധ്യ​മ പേ​ജു​ക​ളി​ലൂ​ടെ അ​റി​യി​ച്ചു. സ്കി​മ്മി​ങ് ഉ​പ​ക​ര​ണം ഘ​ടി​പ്പി​ച്ച എ.​ടി.​എ​മ്മു​ക​ൾ എ​ങ്ങ​നെ തി​രി​ച്ച​റി​യാ​മെ​ന്നും ത​ട്ടി​പ്പി​ന് ഇ​ര​യാ​കു​ന്ന​ത് ത​ട​യാ​നു​ള്ള ന​ട​പ​ടി​ക​ളും ക്യൂ.​സി.​ബി​യു​ടെ ‘എ​ക്സ്’ പേ​ജ് വ​ഴി വി​ശ​ദീ​ക​രി​ച്ചു. എ.​ടി.​എ​മ്മി​ൽ ഡാ​റ്റ…

Read More

തട്ടിപ്പ് നടന്നാൽ അതിന് തക്ക നടപടി എടുക്കും; പ്രതികരണവുമായി മുഖ്യമന്ത്രി

പിഎസ്സി അംഗ നിയമനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി നിയമസഭയില്‍. പിഎസ് സി അംഗങ്ങളെ നിയമിക്കുന്നതിൽ വഴി വിട്ട രീതിയിൽ ഒന്നും നടക്കാറില്ല.നാട്ടിൽ പലതരം തട്ടിപ്പുകൾ നടക്കുന്നുണ്ട്. തട്ടിപ്പ് നടന്നാൽ അതിന് തക്ക നടപടി എടുക്കും.കോഴിക്കോട്ടെ കോഴ വിവാദം ശ്രദ്ധയിൽപ്പെട്ടിരുന്നോ എന്നായിരുന്നു എന്‍.ഷംസുദ്ദീന്‍റെ ചോദ്യം.ഭരണകക്ഷി നേതാവ് 60 ലക്ഷം കോഴ വാങ്ങിയെന്നാണ് ആരോപണം.ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്ന് ഷംസുദ്ദീൻ ചോദിച്ചു.  .പിഎസ്സി അംഗങ്ങളെ നിയമിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള അഴിമതിയുടെ ഭാഗമായിട്ടല്ലെന്ന് മുഖ്യമന്ത്രി…

Read More

കത്വ ഫണ്ട് തട്ടിപ്പ് കേസ്; പി കെ ഫിറോസിനും സി കെ സുബൈറിനുമെതിരെയുള്ള കേസിലെ നടപടി സ്റ്റേ

കത്വ ഫണ്ട് തട്ടിപ്പ് കേസിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനും അഖിലേന്ത്യാ സെക്രട്ടറി സി കെ സുബൈറിനുമെതിരെയുള്ള കേസിലെ നടപടിസ്റ്റേ ചെയ്ത് ഹൈക്കോടതി. ഇരുവരും നേരത്തെ കുന്നമംഗലം മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങി ജാമ്യം എടുത്തിരുന്നു. കത്വ പെൺകുട്ടിക്കായി ശേഖരിച്ച തുകയിൽ 15 ലക്ഷം രൂപ പി കെ ഫിറോസും സി കെ സുബൈറും വകമാറ്റി ചിലവഴിച്ചെന്നായിരുന്നു പരാതി. യൂത്ത് ലീഗിൽ നിന്ന് രാജിവെച്ച യൂസുഫ് പടനിലം ആയിരുന്നു പരാതിക്കാരൻ. 2021-ലാണ് ഇവർക്കെതിരെ…

Read More

കുറഞ്ഞ വിലയ്ക്ക് കാർ നൽകമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; ഒരാൾ അറസ്റ്റിൽ

കുറഞ്ഞ വിലയ്ക്ക് കാർ വാഗ്ദാം ചെയ്ത് ര​ണ്ട​ര​ല​ക്ഷം ദീ​നാ​ർ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഒ​രാ​ൾ പി​ടി​യി​ലാ​യി. വി​വി​ധ വ്യ​ക്തി​ക​ളി​ൽ നി​ന്നാ​യി പ​ണം ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ്​ പ​രാ​തി. ഇ​തു​ സം​ബ​ന്ധി​ച്ച പ​രാ​തി ല​ഭി​ച്ച​യു​ട​ൻ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും 39 കാ​ര​നാ​യ പ്ര​തി​യെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. കു​റ​ഞ്ഞ വി​ല​യ്ക്ക്​ ബ​ഹ്​​റൈ​ന്​ പു​റ​ത്തു​നി​ന്നും കാ​ർ ല​ഭ്യ​മാ​ക്കാ​മെ​ന്ന്​ ഓ​ഫ​ർ ചെ​യ്​​താ​ണ്​ ഇ​യാ​ൾ പ​ണം കൈ​ക്ക​ലാ​ക്കി​യ​ത്. കൂ​ടാ​തെ കാ​റു​ക​ൾ​ക്കാ​യി വ്യാ​ജ ഇ​ൻ​ഷു​റ​ൻ​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഇ​യാ​ൾ ത​യാ​റാ​ക്കി​യി​രു​ന്നു.

Read More

വിദേശത്ത് എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; ആറ്റിങ്ങൽ സ്വദേശി പിടിയിൽ

വിദേശത്ത് എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി ഷൈൻ ആണ് അറസ്റ്റിലായത്. പറവൂർ സ്വദേശിയായ പെൺകുട്ടിക്ക് സീറ്റ് വാഗ്ദാനം ചെയ്ത് മൂന്നര ലക്ഷം തട്ടിയെന്നാണ് പരാതി. പ്രധാനമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്.

Read More

4.76 കോടിയുടെ സ്വർണവായ്പ തട്ടിപ്പ്: കാറഡുക്ക സഹകരണസംഘം സെക്രട്ടറിക്കെതിരെ കേസ്

സിപിഎം നിയന്ത്രണത്തിലുള്ള കാസർകോട് കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് വെൽഫയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്ന് 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സെക്രട്ടറി കെ.രതീശന്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്തിയതായി റിപ്പോര്‍ട്ട്. വയനാട്ടിൽ സ്ഥലവും ബംഗളൂരുവിൽ രണ്ട് ഫ്ലാറ്റുകളും വാങ്ങിയെന്നാണ് കണ്ടെത്തൽ.  മൂന്ന് വർഷമായി ഇയാള്‍ തട്ടിപ്പ് നടത്തുകയായിരുന്നു. മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും പേരിൽ വ്യാജ സ്വർണ്ണപ്പണയ ലോൺ എടുത്ത പ്രതി കേരള ബാങ്കിൽ നിന്ന് സൊസൈറ്റിക്ക് ലഭിച്ച ക്യാഷ് ക്രെഡിറ്റ് 1.10 കോടി രൂപയും തട്ടിയെടുത്തു. സൊസൈറ്റിയിൽ പണയം വച്ച 42 പേരുടെ സ്വർണ്ണവുമായാണ്…

Read More

വിവിധ സംസ്ഥാനങ്ങളിലായി 7 വിവാഹം; 42 കാരൻ പിടിയിൽ

വിവിധ സംസ്ഥാനങ്ങളിലായി നിരവധി വിവാഹ തട്ടിപ്പുകളിലേർപ്പെടുകയും മൂന്ന് സ്ത്രീകളെ പീഡിപ്പിക്കുകയും ചെയ്ത 42കാരൻ പിടിയിലായി. ഏഴ് സ്ത്രീകളെയാണ് വിവിധ സംസ്ഥാനങ്ങളിലായി 42കാരൻ വിവാഹ ചെയ്തത്. മൂന്ന് പേരെ വിവാഹം ചെയ്യാമെന്ന വാഗ്ദാനം നൽകി ഹൈദരബാദ് സ്വദേശിയായ ഇയാൾ പീഡിപ്പിച്ചതായാണ് മുംബൈ പൊലീസ് വിശദമാക്കുന്നത്. ചൊവ്വാഴ്ചയാണ് ഇയാൾ അറസ്റ്റിലായത്. മുംബൈ സ്വദേശിയായ 42കാരിയായ അധ്യാപികയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി 22 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇമ്രാൻ അലി ഖാൻ അറസ്റ്റിലായത്. മാട്രിമോണിയൽ സൈറ്റിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. പണം…

Read More