മറ്റൊരാളെ ഇട്ടിക്കോരയായി സങ്കല്‍പ്പിക്കാനാകില്ല, ആദ്യവായനക്കാരില്‍ ഒരാളാണ് മമ്മൂക്ക; ടി.ഡി രാമകൃഷ്ണന്‍

മമ്മൂട്ടിയെ അല്ലാതെ മറ്റൊരാളെ തന്റെ കഥാപാത്രമായ ഇട്ടിക്കോരയായി സങ്കല്‍പ്പിക്കാനാവില്ലെന്ന് എഴുത്തുകാരന്‍ ടി.ഡി രാമകൃഷ്ണന്‍. ഇട്ടിക്കോരയുടെ ആദ്യവായനക്കാരില്‍ ഒരാളാണ് മമ്മൂക്കയെന്നും ടി.ഡി രാമകൃഷ്ണന്‍ പറഞ്ഞു. കെ.എല്‍.എഫ് സാഹിത്യോത്സവ വേദിയിലായിരുന്നു പരാമര്‍ശം. ‘ഫ്രാന്‍സിസ് ഇട്ടിക്കോര സിനിമയാക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു നോവലാണ്. സിനിമയാവുകയാണെങ്കില്‍ മമ്മൂക്കയല്ലാതെ മറ്റൊരാളെ നായകനായി സങ്കല്‍പ്പിക്കാനാവില്ല. ഇട്ടിക്കോരയുടെ ആദ്യ വായനക്കാരില്‍ ഒരാളാണ് മമ്മുക്ക. ഇട്ടിക്കോര മമ്മൂക്ക വായിച്ചിട്ടുള്ള ഒരു വീഡിയോ നിങ്ങളൊക്കെ കണ്ടിട്ടുണ്ടാവാം. ഇട്ടിക്കോര പ്രസിദ്ധീകരിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ അദ്ദേഹം അത് വായിച്ചിരുന്നു. ആ കാലം മുതല്‍ ഞങ്ങള്‍…

Read More