‘ഫ്രാൻസിൽ പുതിയ പ്രധാനമന്ത്രി ഉടൻ’; പ്രസിഡന്റായി തുടരുമെന്ന് ഇമ്മാനുവൽ മക്രോ

ഫ്രാൻസിൽ വരും ദിവസങ്ങളിൽ പുതിയ പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ. അവിശ്വാസ വോട്ടെടുപ്പിൽ പ്രധാനമന്ത്രി മിഷെൽ ബാർന്യേയുടെ സർക്കാർ പുറത്താക്കപ്പെട്ടതോടെ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജിവയ്ക്കാനുള്ള പ്രതിപക്ഷ ആവശ്യം തള്ളിയ മക്രോ, താൻ പ്രസിഡന്റ് പദവിയിൽ തുടരുമെന്നും അറിയിച്ചു. വരും ദിവസങ്ങളിൽ ഞാൻ ഒരു പ്രധാനമന്ത്രിയെ നിയമിക്കും. പൊതുജന താൽപര്യം കണക്കിലെടുത്തുള്ള സർക്കാർ രൂപീകരിക്കുകയാകും അദ്ദേഹത്തിന്റെ ദൗത്യം. ബജറ്റ് പാസാക്കുന്നതിന് മുൻഗണന നൽകും. ക്രിസ്മസ് അവധിക്ക്…

Read More