
കോൺഗ്രസ് നേതാവ് വിഎസ് ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ്
വി.എസ് ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ്. ഇത് നാലാം തവണയാണ് അനധികൃത സ്വത്ത് സമ്പാദന കേസിൽ വിഎസ് ശിവകുമാറിന് ഇഡി നോട്ടീസ് നൽകുന്നത്. നാളെ രാവിലെ 11 ന് ഹാജരാകാനാണ് നോട്ടീസിൽ നിർദ്ദേശിച്ചിരിക്കുന്നത്. വിഎസ് ശിവകുമാറിനെതിരെ ഏറെ നാളായി ഇഡി അന്വേഷണം നടത്തുന്നുണ്ട്. വിജിലൻസും പരിശോധന നടത്തിയിരുന്നു. ഏപ്രിൽ മുതൽ ഇഡി സംഘം വിഎസ് ശിവകുമാറിന് നോട്ടീസ് നൽകിയിരുന്നു. തിരുവനന്തപുരത്തെ ചില ആശുപത്രി ഇടപാടുകളടക്കം ഇഡി അന്വേഷണ പരിധിയിലുണ്ട്. മുൻപ് ഇഡി നോട്ടീസ് നൽകിയ ഘട്ടത്തിൽ വിഎസ്…