
നാലാമത് ഖത്തർ ബലൂൺ ഫെസ്റ്റിവൽ ഡിസംബർ ഏഴിന് തുടങ്ങും
പുതുമകളുമായി നാലാമത് ഖത്തർ ബലൂൺ ഫെസ്റ്റിവൽ കതാറ കൾച്ചറൽ വില്ലേജിൽ നടക്കും. ഡിസംബർ ഏഴിന് തുടങ്ങുന്ന മേളയിൽ അമ്പതിലേറെ കൂറ്റൻ ബലൂണുകളാണ് വിസ്മയം തീർക്കാനെത്തുന്നത്. ബലൂൺ മേളയുടെ മുൻ പതിപ്പുകളെപ്പോലെ ഈ വർഷവും സന്ദർശകർക്കായി വൈവിധ്യമാർന്ന വിനോദ പരിപാടികളാണ് ഒരുക്കുന്നത്. വ്യത്യസ്ത ആകൃതിയിലും നിറങ്ങളിലുമുള്ള 50ലധികം ഹോട്ട് എയർ ബലൂണുകളുടെ പ്രദർശനം, പ്രത്യേക ഫാമിലി ഏരിയ, കുട്ടികൾക്കുള്ള ഗെയിമുകൾ, രുചിവൈവിധ്യങ്ങളുടെ ഫുഡ് കോർട്ട്, അതിഥികൾക്കുള്ള വി.ഐ.പി മജ്ലിസ് എന്നിവ ഫെസ്റ്റിവലിന്റെ സവിശേഷതയാണ്. പൊതുജനങ്ങൾക്ക് ഹോട്ട് എയർ ബലൂണിൽ…