ബിഹാറിൽ വീണ്ടും പാലം തകർന്നു ; നാലാഴ്ചക്കിടെ തകരുന്ന പതിനാലാമത്തെ പാലം

ബിഹാറിൽ വീണ്ടും പാലം തകർന്നു. ഗയ ജില്ലയിലാണ് പാലം തകർന്നു വീണത്.ഗുൾസ്‌കാരി നദിക്ക് കുറുകെയുള്ള പാലമാണ് തകർന്നത്.നാലാഴ്ചക്കിടെ തകരുന്ന പതിനാലാമത്തെ പാലമാണിത്.ഭഗ്‌വതി ഗ്രാമത്തെയും ശർമ്മ ഗ്രാമത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നതെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.പാലം തകർന്നതോടെ പ്രദേശവാസികൾ ദുരിതത്തിലായി. വിദ്യാർഥികളടക്കം സ്‌കൂളിലേക്കും മറ്റുമുള്ള യാത്രക്ക് ഈ പാലമായിരുന്നു ആശ്രയിച്ചിരുന്നത്.അടുത്തിടെ ബിഹാറിൽ പാലം തകരുന്നത് തുടർക്കഥയായിരുന്നു. ദിവസങ്ങളുടെ വ്യത്യാസത്തിലാണ് ബിഹാറിന്റെ വിവിധ ഭാഗങ്ങളില്‍ പാലങ്ങള്‍ തകര്‍ന്നുവീഴുന്നത്. ജൂലായ് 10-നായിരുന്നു പതിമൂന്നാമത്തെ പാലം തകർന്നു വീണത്.സംഭവം…

Read More