
സ്കൂൾ കെട്ടിടത്തില്‍ നിന്ന് വീണ് നാല് വയസുകാരി മരണപ്പെട്ട സംഭവം; സ്കൂളിനെതിരെ മുഖ്യമന്ത്രിക്ക് പരാതി
ബംഗളൂരുവിലെ ഡല്‍ഹി പബ്ലിക് സ്‌കൂളില്‍ കെട്ടിടത്തില്‍ നിന്ന് വീണ നാല് വയസുകാരി മരിച്ചു. മലയാളിയായ ജിയന്ന ആൻ ജിറ്റോ ആണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹത. അപകടം പറ്റിയത് എങ്ങനെ എന്നതില്‍ ദുരൂഹത തുടരുകയാണ്. സ്‌കൂള്‍ അധികൃതരുടെ വിശദീകരണത്തില്‍ വൈരുദ്ധ്യമുണ്ടെന്നാണ് ആക്ഷേപം. കുഞ്ഞിന് അപകടം പറ്റിയതെങ്ങനെ എന്നതിലാണ് ഇപ്പോഴും വ്യക്തത ലഭിക്കാത്തത്. കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കാതിരുന്ന സ്കൂള്‍ അധികൃതർ സംഭവം ഒതുക്കിത്തീർക്കാൻ ശ്രമിക്കുകയാണെന്നാണ് കുഞ്ഞിന്റെ അച്ഛനമ്മമാർ ആരോപിക്കുന്നത്.സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവർക്ക് പരാതി…