ബഹ്റൈനിലെ കെട്ടിടത്തിന് തീപിടുത്തം ; നാല് പേർ മരിച്ചു

ബഹ്റൈനിലെ അൽ ലൂസിയിൽ കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ നാല് പേർ മരിച്ചു. എട്ട് നിലകളുള്ള റെസിഡൻഷ്യൽ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. 20ഓളം താമസക്കാരെ രക്ഷപ്പെടുത്തിയതായും അവർ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് തീ അണച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരു പുരുഷനും ഒരു കുട്ടിയും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. രക്ഷപ്പെടുത്തിയവർക്ക് പ്രഥമ ശുശ്രൂഷ നൽകി. തീ അണയ്ക്കാൻ ഏഴ് അഗ്നിശമന വാഹനങ്ങളും 48 ജീവനക്കാരെയും വിന്യസിച്ചിരുന്നു. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.

Read More

ഹംഗറിയിൽ കാർ റേസിംഗ് ചാമ്പ്യൻഷിപ്പിനിടെ അപകടം; നാല് പേർ മരിച്ചു

ഹംഗറിയില്‍ നടന്ന പ്രാദേശിക കാര്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നിയന്ത്രണം വിട്ട കാര്‍ കാഴ്ചക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറി നാലു പേര്‍ മരിച്ചു. റേസിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത കാര്‍ നിയന്ത്രണം വിട്ട് ട്രാക്കിലൂടെ സ്കിഡ് ചെയ്ത് വശങ്ങളില്‍ മത്സരം വീക്ഷിച്ചു കൊണ്ട് നിന്നിരുന്നവരുടെ ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഹംഗറിയിലെ എസ്റ്റര്‍ഗോം നൈര്‍ഗെസ് റാലിയിലാണ് ദാരുണമായ അപകടം നടന്നത്. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നതിനാല്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരില്‍ ഒരാള്‍ കുട്ടിയാണ്….

ഉത്തർപ്രദേശിലെ പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി; നാല് പേർ മരിച്ചു, അഞ്ചിലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ

ഉത്തർപ്രദേശിൽ പടക്ക നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ നാലുപേർ മരിച്ചു. ഉത്തർപ്രദേശിലെ കൗശാംബിയിൽ പടക്ക നിർമാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തിൽ അഞ്ചിലധികം പേർക്ക് പരിക്കേറ്റതായും ഇപ്പോൾ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു. ഉച്ചക്ക് 12 മണിയോടെയാണ് സ്‌ഫോടനം നടന്നത്. ജനവാസ മേഖലയിൽ നിന്ന് വളരെ അകലെയാണ് പൊട്ടിത്തെറിയുണ്ടായ ഫാക്ടറി. പരിക്കേറ്റവരെയും മരിച്ചവരെയും തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

Read More