
മഴ കനക്കും; കേരളത്തിൽ കാലവർഷം നാല് ദിവസത്തിനുള്ളിൽ എത്തുമെന്ന് മുന്നറിയിപ്പ്
കേരളത്തിൽ കാലവർഷം നാല് ദിവസത്തിനുള്ളിൽ എത്തുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ തമിഴ്‌നാടിന് മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റ സ്വാധീന ഫലമായി അടുത്ത 6 ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരും. ഇന്ന് തീവ്ര മഴയ്ക്കുള്ള സാധ്യത മുൻനിർത്തി 4 ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പ്. തിരുവനന്തപുരം കൊല്ലം ഇടുക്കി തൃശ്ശൂർ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇന്നലെ പെയ്ത കനത്ത മഴയിൽ എറണാകുളം ജില്ലയിൽ വിവിധ…