
ഗസ്സയിലെ താല്‍ക്കാലിക വെടിനിർത്തൽ നാളെ; പ്രാദേശിക സമയം രാവിലെ 10 ന് പ്രാബല്യത്തിൽ വരുമെന്ന് ഹമാസ്
ഗാസ്സയിലെ താൽക്കാലിക വെടിനിർത്തൽ നാളെ പ്രാബല്യത്തിൽ വരും. വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 10 ന് വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന് ഹമാസ് അറിയിച്ചു. ഗാസ്സയിൽ നാലു ദിവസത്തെ വെടിനിർത്തലിന് കരാറായത്. ഇന്നലെ ഹമാസിനു പിന്നാലെ ഇസ്രായേൽ കൂടി കരാർ അംഗീകരിച്ചതോടെയാണ് വെടിനിർത്തൽ കരാർ യാഥാർഥ്യത്തിലായത്. ദിവസങ്ങളായി ഖത്തറിൻറെ മധ്യസ്ഥതയിൽ വെടിനിർത്തൽ ചർച്ചകൾ നടക്കുകയായിരുന്നു. അമേരിക്കയും ഈജിപ്തും ചർച്ചകളിൽ പങ്കാളികളായി. കരാർ അനുസരിച്ച് 50 ഹമാസ് ബന്ദികളെയും 150 ഫലസ്തീൻ തടവുകാരെയും മോചിപ്പിക്കും. മോചിപ്പിക്കുന്ന പലസ്തീൻ തടവുകാരുടെ പട്ടിക…