
ദേശീയ ദിനം: നാല് ദിവസത്തെ അവധി പ്രഖ്യാപിച്ച് സൗദി
ദേശീയ ദിനത്തോടനുബന്ധിച്ച് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ. ഗവൺമെന്റ്, സ്വകാര്യ മേഖലകളിലെ മുഴുവൻ സ്ഥാപനങ്ങൾക്കും അവധി ബാധകമാകും. 94ാമത് ദേശീയദിനമാണ് ആഘോഷിക്കാനിരിക്കുന്നത്. 1932 സെപ്റ്റംബർ 23നാണ് ഐക്യ സൗദിയുടെ രൂപീകരണം നടന്നത്. മദീനയും മക്കയും ഉൾപ്പെടുന്ന ഹിജാസ് മേഖലയും റിയാദ് ഉൾപ്പെടുന്ന നജ്ദും ഉൾപ്പെടുന്ന വിശാല സൗദി അറേബ്യയുടെ രൂപീകരണത്തെ സൂചിപ്പിക്കുന്നതാണ് ദേശീയ ദിനം. ഈ മാസം 23 തിങ്കളാഴ്ചയാണ് ദേശീയ ദിനമായി ആചരിക്കുക. 20ാം തീയ്യതി വെള്ളിയാഴ്ച മുതൽ 23 തിങ്കൾ വരെയായിരിക്കും…