
ബഹിരാകാശ നിലയത്തിൽനിന്ന് 4 പേർകൂടി മടങ്ങിയെത്തി; ഒരാളെ അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ബഹിരാകാശ നിലയത്തിൽനിന്ന് 4 പേർകൂടി ഭൂമിയിൽ മടങ്ങിയെത്തി. എട്ട് മാസത്തെ ബഹിരാകാശവാസത്തിനു ശേഷമാണ് 3 അമേരിക്കക്കാരനും ഒരു റഷ്യക്കാരനുമടങ്ങുന്ന സംഘം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയിൽ മടങ്ങിയെത്തിയത്. സ്‌പേസ് എക്‌സ് പേടകത്തിലെത്തിലെത്തിയ ഇവർ ഫ്‌ലോറിഡ തീരത്തിനുസമീപം പാരഷൂട്ടിൽ ഇറങ്ങി. യുഎസ് സ്വദേശികളായ മാത്യു ഡൊമിനിക്, മൈക്കിൾ ബാരെറ്റ്, ജനെറ്റ് എപ്‌സ്, റഷ്യൻ സ്വദേശി അലക്‌സാണ്ടർ ഗ്രിബെൻകിൻ എന്നിവരാണ് ഭൂമിയിൽ മടങ്ങിയെത്തിയത്. ഇവരിൽ ഒരാളെ അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബഹിരാകാശ സഞ്ചാരിയുടെ പേരും ആശുപത്രിയിൽ പ്രവേശിപ്പിക്കാനിടയായ കാരണവും…