കള്ളക്കടൽ പ്രതിഭാസം; നാല് ജില്ലകളിലുള്ളവർ സൂക്ഷിക്കണം, മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത നിർദ്ദേശം: ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാല് ജില്ലകളിൽ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ തീരങ്ങളിൽ നാളെ രാവിലെ 5.30 മുതൽ വൈകന്നേരം 5.30 വരെ 0.2 മുതൽ 0.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തമിഴ്നാട് തീരത്ത് 0.5 മുതൽ 0.7 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാദ്ധ്യതയുണ്ട്. കടലാക്രമണത്തിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക. 1. കടൽക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാൽ അപകട മേഖലകളിൽ…

Read More

വിനോദയാത്രാ സംഘത്തിലെ 4 വിദ്യാർഥിനികൾ കടലിൽ മുങ്ങിമരിച്ച സംഭവം; 6 അധ്യാപകർ അറസ്റ്റിൽ

സ്കൂൾ വിനോദയാത്രാ സംഘത്തിലെ 4 വിദ്യാർഥിനികൾ ഉത്തരകന്നഡ മുരുഡേശ്വറിൽ കടലിൽ മുങ്ങിമരിച്ചു. കോലാർ മുളബാഗിലു മൊറാർജി ദേശായി റസിഡൻഷ്യൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനികളായ ശ്രാവന്തി, ദീക്ഷ, ലാവണ്യ, ലിപിക (എല്ലാവർക്കും 15 വയസ്സ്) എന്നിവരാണ് മരിച്ചത്. 4 പേരുടെയും കുടുംബങ്ങൾക്കു മുഖ്യമന്ത്രി സിദ്ധരാമയ്യ 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ചൊവ്വാഴ്ച വൈകിട്ട് 5.30നാണ് 46 വിദ്യാർഥികളുടെ സംഘം അധ്യാപകർക്കൊപ്പം മുരുഡേശ്വറിൽ എത്തിയത്. ലൈഫ് ഗാർഡിന്റെ മുന്നറിയിപ്പു വകവയ്ക്കാതെ കടലിലിറങ്ങിയ 7 വിദ്യാർഥിനികൾ മുങ്ങിത്താഴുകയായിരുന്നു. ഒരാളുടെ…

Read More

തീവ്രമഴയ്ക്ക് സാധ്യത; ചെന്നൈയുള്‍പ്പെടെ നാല് ജില്ലകളില്‍ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി

അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് തമിഴ്നാട്ടിലെ ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കല്‍പട്ട് ജില്ലകളിലെ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ഈ ജില്ലകളിലെ ഐടി ജീവനക്കാർക്ക് ഒക്ടോബർ 18 വരെ വർക്ക് ഫ്രം ഹോം അനുവദിക്കണമെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കമ്ബനികളോട് ആവശ്യപ്പെട്ടു. തമിഴ്നാട്ടില്‍ അടുത്ത മൂന്ന് ദിവസങ്ങളില്‍ കടുത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തെക്കുകിഴക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ തിങ്കളാഴ്ച പുലർച്ചെ ന്യൂനമർദം രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ന്യൂനമർദം…

Read More

നാല് ദിവസത്തിനകം തുലാവർഷമെത്തും:  കാലാവസ്ഥാ വകുപ്പ്

അടുത്ത നാല് ദിവസത്തിനുള്ളിൽ രാജ്യത്ത്‌ നിന്ന് കാലവർഷം പൂർണ്ണമായും വിടവാങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അതേ ദിവസങ്ങളിൽ തന്നെ തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കാനും സാധ്യതയുണ്ടെന്ന് അറിയിപ്പ്. മധ്യ കിഴക്കൻ അറബിക്കടലിൽ ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു അടുത്ത 12 മണിക്കൂറിനുള്ളിൽ മധ്യ അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ തമിഴ്നാടിന് മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ…

Read More

ഷിരൂരിൽ ലോറിയുടെ 4 ചക്രങ്ങളുള്ള പിന്‍ഭാഗം കണ്ടെത്തി; അർജുൻ സഞ്ചരിച്ച ലോറിയുടേതല്ലെന്ന് ആർസി ഓണർ

കർണാടകയിലെ ഷിരൂരിൽ ദേശീയ പാതയിലെ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി അർജുനടക്കം 3 പേർക്കായുള്ള തെരച്ചിൽ പു​രോ​ഗമിക്കുന്നു. ഇന്ന് ​ഗം​ഗാവലി പുഴയിൽ നടത്തിയ തെരച്ചിലിൽ ലോറിയുടെ ഭാ​ഗം കണ്ടെത്തി. ലോറിയുടെ പിൻഭാഗത്തെ ടയറുകൾ ആണ് കണ്ടെത്തിയത്. നാവികസേന മാർക്ക് ചെയ്ത സ്ഥലത്ത് നിന്നാണ് 4 ടയറുകളോട് കൂടിയ ലോറിയുടെ പിൻഭാഗം കണ്ടെത്തിയത്.  അതേ സമയം, ഇത് അര്‍ജുന്‍ സഞ്ചരിച്ച ലോറിയുടേതല്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് ആര്‍സി ഓണര്‍ മുബീന്‍ പറഞ്ഞു. വാഹന ഭാഗത്തിൽ ചുവപ്പ് കാണുന്നുണ്ട്. തങ്ങളുടെ ലോറിയില്‍ ചുവപ്പ് നിറം…

Read More

പുനരധിവാസത്തിനുള്ള ടൗൺ ഷിപ്പ് രാജ്യത്തെ വിദഗ്ധരുമായി ചർച്ച ചെയ്തു തീരുമാനിക്കും; മന്ത്രിസഭ ഉപസമിതി വയനാട്ടിൽ തുടരും

മന്ത്രിസഭ ഉപസമിതി വയനാട്ടിൽ തുടരും.തെരച്ചിൽ തുടരുന്നതിൽ സൈന്യം അന്തിമ തീരുമാനം എടുക്കട്ടെ എന്ന് മന്ത്രിസഭ യോഗം തീരുമാനിച്ചു.പുനരധിവാസത്തിനുള്ള ടൌൺ ഷിപ്പ് രാജ്യത്തെ വിദഗ്ധരുമായി ചർച്ച ചെയ്തു തീരുമാനിക്കും.രാജ്യത്തെ തന്നെ ഏറ്റവും ബൃഹത്തായ പുനരധിവാസ പദ്ധതിയാണ് ആലോചനയിലുള്ളത്.. ടൗണ്ഷിപ്പ് തന്നെ നിര്‍മിച്ച് ഇവരെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരനാണ്ശ്രമം.വയനാട്ടില്‍ ദുരന്തത്തിനിരയായവരുടെ പുനരധിവാസമായിരുന്നു മന്ത്രിസഭായോഗത്തിലെ  പ്രധാന അജണ്ട. ക്യാമ്പിൽ കഴിയുന്നവർക്ക് ഉടൻ വാടക വീടു കണ്ടെത്തും.  സ്ഥിരമായ പുനരവധിവാസ പദ്ധതി പരിഗണനയിലാണ്.  സംസ്ഥാന മന്ത്രിസഭായോഗം  രാവിലെ ഒന്‍പതരക്ക് ഓണ്‍ലൈനായാണ്  ചേര്‍ന്നത്.

Read More

ജാഗ്രത: ആശങ്കയായി എച്ച് 1 എൻ 1; എറണാകുളത്ത് നാല് വയസുകാരൻ മരിച്ചു

എറണാകുളത്ത് എച്ച് 1 എൻ 1 (H1 N1) ബാധിച്ച് ചികിത്സയിലായിരുന്ന നാല് വയസുകാരൻ മരിച്ചു. ആലങ്ങാട് ഒളനാട് സ്വദേശി സ്വദേശി ലിയോൺ ലിബു ആണ് മരിച്ചത്. ഇന്നലെയാണ് പനി ബാധിതനായ ലിയോണിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എച്ച് വൺ എൻ വൺ പോസിറ്റീവായിരുന്നു എന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. വൈകീട്ട് നാല് മണിക്കാണ് സംസ്കാരം. മലപ്പുറത്ത് എച്ച് വൺ എൻ വൺ ബാധിച്ച് കഴിഞ്ഞ ദിവസം ഒരാൾ മരിച്ചിരുന്നു. പൊന്നാനി സ്വദേശി സൈഫുനിസ്സയാണ് മരിച്ചത്. 47 വയസ്സായിരുന്നു. രണ്ടാഴ്ച മുൻപാണ് സൈഫുനിസക്ക് പനി…

Read More

യുവതാരം ആവശ്യപ്പെട്ടത് അഞ്ചുകോടി; ചിത്രങ്ങൾ ഉപേക്ഷിച്ച് നിർമാതാക്കൾ

താരങ്ങളും സാങ്കേതിക വിദഗ്ധരും കുത്തനെ പ്രതിഫലമുയർത്തിയതോടെ മലയാള സിനിമ പ്രതിസന്ധിയിലേക്ക്. താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ‌് അസോസിയേഷൻ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യ്ക്ക് കത്തുനൽകി. പ്രതിഫലം താങ്ങാനാകാതെ ചില മുൻനിരനായകരുടെ ചിത്രങ്ങൾ നിർമാതാക്കൾ ഉപേക്ഷിച്ചിരിക്കുകയാണ്. നാലുകോടിക്കു മുകളിലാണ് എല്ലാ മുൻനിര നായകരുടെയും പ്രതിഫലം. മലയാളത്തിലെ ഒരു പ്രധാന യുവതാരം പുതിയ ചിത്രത്തിന് ആവശ്യപ്പെട്ടത് അഞ്ചുകോടി രൂപയാണ്. ഈ സിനിമ പൂർത്തിയാകുമ്പോൾ ആകെ ചെലവ് 15 കോടിയിലധികമാകും. ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾ വലിയ തുകയ്ക്ക് സിനിമവാങ്ങുന്നത് അവസാനിപ്പിച്ചതോടെ ഈ മുടക്കുമുതൽ തിയേറ്ററിൽനിന്നുമാത്രം…

Read More

കൂൺ കഴിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധ

കൂൺ കഴിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കോഴിക്കോട് ജില്ലയിലെ നാദാപുരത്താണ് സംഭവം. വരിക്കോളി സ്വദേശികളായ പൊക്കൻ (88), സുനിൽ (48), ഭാര്യ റീജ (40), മകൻ ഭഗത് സൂര്യ (13) എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വീടിന് സമീപത്ത് നിന്നും ലഭിച്ച കൂൺ കഴിച്ച ഇവർക്ക് ശാരീരിക അസ്വസ്ഥതകളും ഛർദ്ദിയും വയറിളക്കവും അനുഭവപെടുകയായിരുന്നു. ഇതേത്തുടർന്ന് നാലുപേരും കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

Read More

വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന് വാഗ്ദാനം; വീട്ടമ്മയ്ക്ക് നാല് ദിവസം കൊണ്ട് നഷ്ടം 54 ലക്ഷം

ഓൺലൈൻ തൊഴിൽ തട്ടിപ്പിൽ കുടുങ്ങിയ വീട്ടമ്മയ്ക്ക് നാല് ദിവസം കൊണ്ട് 54 ലക്ഷം രൂപ നഷ്ടമായതായി പരാതി. നവി മുംബൈ എയ്റോളിയിൽ താമസിക്കുന്ന 37 വയസുകാരിയായ ഗർഭിണിയായ യുവതിയാണ് വീട്ടിലിരുന്ന് ജോലി ചെയ്ത് പണം സമ്പാദിക്കാനുള്ള അവസരം തിരഞ്ഞ് കെണിയിൽ വീണത്. പ്രസവ അവധിയിലായിരുന്ന യുവതി, ഈ സമയം വീട്ടിലിരുന്ന് ജോലി ചെയ്ത് അധിക വരുമാനമുണ്ടാക്കാനാവുമോ എന്ന് അന്വേഷിച്ചാണ് തട്ടിപ്പിൽ ചെന്നു പതിച്ചത്. ഫ്രീലാൻസ് ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പുകാർ യുവതിയുമായി ബന്ധപ്പെട്ടു. കമ്പനികളെയും റസ്റ്റോറന്റുകളെയും…

Read More