കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് കൊച്ചിയിലെ ലോഡ്ജിൽ മരിച്ച നിലയില്‍

കതിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും കാപ്പ ചുമത്തി നാടുകടത്തിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കതിരൂര്‍ സ്വദേശി കെ.വിഥുനിനെയാണ് എറണാകുളത്തെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വിഥുനിനെ കതിരൂര്‍ പൊലീസ് കാപ്പ ചുമത്തി ചൊവ്വാഴ്ചയാണ് നാടുകടത്തിയത്. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍.ഇളങ്കോവിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് ഡിഐജിയുടെ ഉത്തരവു പ്രകരമാണ് നാടുകടത്തല്‍ നടപടി. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിനും ജില്ലയില്‍ ഏതെങ്കിലും തരത്തിലുള്ള…

Read More