മലയാളി വിദ്യാർഥിനി കോയമ്പത്തൂരിൽ മരിച്ച നിലയിൽ

കോയമ്പത്തൂരിൽ മലയാളി വിദ്യാർഥിനിയെ താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹതയെന്നു കുടുംബം. നീണ്ടകര അമ്പലത്തിൻ പടിഞ്ഞാറ്റതിൽ പരേതനായ ഔസേപ്പിന്റെയും വിമല റാണിയുടെയും മകൾ ആൻസി (19) ആണു മരിച്ചത്.  ഇന്നലെ രാവിലെയാണു സതി മെയിൻ റോഡിലെ എസ്എൻഎസ് നഴ്സിങ് കോളജിലെ ഒന്നാം വർഷ വിദ്യാർഥിനിയായ ആൽസിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മലയാളികളായ സഹപാഠികൾക്കൊപ്പം താമസിക്കുന്നിടത്തു തർക്കം ഉണ്ടായതായും തുടർന്ന് നാട്ടിലേക്ക് ട്രെയിൻ കയറിയ ആൻസിയെ അനുനയിപ്പിച്ചു തിരികെ വരുത്തിയതായും പറയപ്പെടുന്നു. അടുത്ത ദിവസം മരിച്ച നിലയിൽ…

Read More

ഡൽഹി ഐഐടി ഹോസ്റ്റലിൽ വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ; അന്വേഷണം തുടങ്ങി

ഐഐടിയിൽ വിദ്യാർഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് സ്വദേശി ആയുഷ് ആഷ്നയെയാണ് (20) ശനിയാഴ്ച രാത്രി ക്യാംപസിലെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബിടെക് അവസാന വർഷ വിദ്യാർഥിയാണ്. വിദ്യാർഥിയുടെ മുറിയിൽനിന്ന് ആത്മഹത്യാകുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ആയുഷിന്റെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചെന്നും അന്വേഷിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. രാജസ്ഥാനിലെ കോട്ടയിൽ പതിനേഴുകാരൻ ആത്മഹത്യ ചെയ്ത് ഒരു ദിവസം പിന്നിടുമ്പോഴാണ് ഈ സംഭവം. രണ്ടു മാസം മുൻപാണ് ഉത്തർപ്രദേശുകാരനായ വിദ്യാർഥി എൻട്രൻസ് പരിശീലനത്തിനായി കോട്ടയിലെത്തിയത്. 

Read More

നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ

നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പന്നിയോട് തണ്ണിച്ചാംകുഴി സോന ഭവനിൽ ജെ.പ്രഭാകരൻ – ഷൈലജ ദമ്പതികളുടെ മകൾ സോനയാണ് (22) ഭർത്താവ് വിപിന്റെ വീട്ടിൽ തൂങ്ങിമരിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ. 15 ദിവസം മുൻപായിരുന്നു ഇവരുടെ വിവാഹം. കാട്ടാക്കടയിലെ ആധാരമെഴുത്ത് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. വിപിൻ ഓട്ടോ ഡ്രൈവറാണ്. അസ്വാഭാവിക മരണത്തിനു കാട്ടാക്കട പൊലീസ് കേസ് എടുത്തു. മരിച്ച മുറിയിൽ വിപിൻ ഉണ്ടായിരുന്നെന്നും ഉറക്കമായിരുന്നു എന്നുമാണു പറയുന്നത്. രാത്രി 11ന്…

Read More

കടലിൽ വീണ 55 ലക്ഷത്തിന്റെ വാച്ച് മുങ്ങിയെടുത്തു ദുബായ് പോലീസ്

കയ്യിൽ നിന്നു പോയത് 55 ലക്ഷത്തിന്റെ മുതൽ, സമയം മോശമാണെന്നു കരുതിയിരിക്കുമ്പോഴാണ് ദുബായ് പോലീസിന്റെ വരവ്. ഒന്ന് മുങ്ങിപൊങ്ങിയപ്പോഴേക്കും പോയെന്ന് കരുതിയ മുതൽ കയ്യിൽ. പാം ജുമേയറയിൽ ഉല്ലാസബോട്ടിൽ യാത്ര ചെയ്യുമ്പോഴാണ് യു എ ഇ പൗരന്റെ ആഢംബര വാച്ച് കടലിൽ പോയത്. വിപണിയിൽ 2.5 ലക്ഷം ദിർഹം വിലവരുന്ന റോളക്സ് വാച്ച് ആണ്, കടലിന്റെ നല്ല ആഴമുള്ള ഭാഗത്തു നഷ്ടപെട്ടത്. യാത്ര സംഘത്തിലുണ്ടായിരുന്ന ഹമീദ് ഫഹദ് അലമേറി പ്രതീക്ഷ കൈ വിടാതെ നേരെ ദുബായ് പോലീസിൽ…

Read More

ടൈറ്റൻ സമുദ്ര പേടകം അപകടത്തിൽപ്പെട്ട് മരിച്ചവരുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി

ടൈറ്റൻ സമുദ്ര പേടകം അപകടത്തിൽപ്പെട്ട് മരിച്ചവരുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. യുഎസ് കോസ്റ്റ് ഗാർഡാണ് ഇക്കാര്യം പുറത്തുവിട്ടത്. ടൈറ്റാനിക്കിന്‍റെ അവശിഷ്ടം കാണാൻ പോയ പേടകത്തിന്റെ ഭാഗങ്ങൾ കഴിഞ്ഞ ദിവസം കാനഡയിലെ സെന്റ് ജോൺസിൽ എത്തിച്ചിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ലാൻഡിംഗ് ഫ്രെയിമും പിൻ കവറും കണ്ടെത്താൻ കഴിഞ്ഞത് നിർണായകമായി. ലഭ്യമായ അവശിഷ്ടങ്ങൾ വിശദമായ പരിശോധനകൾക്ക് വിധേയമാക്കുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ. അഞ്ച് പേരുമായി അറ്റലാൻ്റിക് സമുദ്രത്തിനടിയിലേക്ക് പോയ പേടകം ഉൾവലിഞ്ഞ് തകരാൻ ഇടയായ സാഹചര്യം കണ്ടെത്താൻ നിർണായകമാണ്…

Read More

സാംസ്‌കാരിക പ്രവര്‍ത്തകന്‍ പഞ്ചായത്ത് ഓഫിസ് വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ

കൊണ്ടോട്ടി മാപ്പിളകലാ അക്കാദമി മുൻ സെക്രട്ടറി റസാഖ് പയമ്പ്രോട്ടിനെ (57) പുളിക്കൽ ഗ്രാമപഞ്ചായത്ത് ഓഫിസിന്റെ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇദ്ദേഹത്തിന്റെ മൂത്തസഹോദരന്റെ മരണത്തിന് ഉത്തരവാദികളായ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ നടപടിയെടുക്കാൻ പഞ്ചായത്ത് വിസമ്മതിച്ചതിലുള്ള മനോവിഷമമാണു കാരണമെന്നു നാട്ടുകാർ ആരാപിച്ചു. പഞ്ചായത്തിന് റസാഖ് നൽകിയ പരാതികളുടെ ഫയൽ തൂങ്ങിമരിച്ചതിനു സമീപം  കണ്ടെത്തി. ഇന്നലെ രാത്രി പഞ്ചായത്ത് മന്ദിരത്തിലെത്തി തൂങ്ങിമരിച്ചതാണെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു. ഇന്നു രാവിലെയാണു ജഡം കണ്ടത്.  ശ്വാസകോശ സംബന്ധമായ അസുഖങ്ങൾമൂലമാണ് ഇദ്ദേഹത്തിന്റെ സഹോദരൻ…

Read More

തിരുവനന്തപുരത്ത് കുളിമുറിയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ കുഞ്ഞും മരിച്ചു

തിരുവനന്തപുരം പുത്തൻതോപ്പിൽ അമ്മയ്ക്ക് ഒപ്പം പൊള്ളലേറ്റ കുഞ്ഞും മരിച്ചു. ഒമ്പത് മാസം പ്രായമുള്ള ഡേവിഡാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. പുത്തൻതോപ്പ് റോജാ ഡെയ്ലിൽ രാജു ജോസഫ് ടിൻസിലിയുടെ ഭാര്യ അഞ്ജുവിനെയും മകനെയും ഇന്നലെ വൈകിട്ട് എഴ് മണിയോടെയാണ് കുളിമുറിയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. വെങ്ങാനൂർ സ്വദേശിയായ അഞ്ജുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇതുറപ്പിക്കാനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഒന്നര വർഷം മുൻപായിരുന്നു അഞ്ജുവിന്റെ വിവാഹം. മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് ബന്ധുക്കളുടെ പരാതി.  

Read More

കോഴിക്കോട്ട് അമ്മയും ഒന്നര വയസ്സുള്ള മകളും കിണറ്റിൽ മരിച്ച നിലയിൽ

ചേമഞ്ചേരിയിൽ അമ്മയെയും കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേമഞ്ചേരി തുവ്വക്കോട് പോസ്റ്റ് ഓഫിസിനു സമീപം മാവിള്ളി വീട്ടിൽ പ്രജിത്തിന്റെ ഭാര്യ ധന്യ (35), ഒന്നര വയസ്സുള്ള മകൾ പ്രാർഥന എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 7 മണിയോടെയാണു വീട്ടിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽനിന്ന് അഗ്നി രക്ഷാസേന എത്തിയാണു മൃതദേഹം ആശുപത്രിയിലേക്കു മാറ്റിയത്. പ്രജിത്ത് വർഷങ്ങളായി യുഎഇയിൽ ഹെൽത്ത് സെന്ററിൽ ജോലി ചെയ്തു വരികയാണ്. മൂത്ത മകൾ കല്യാണി ധന്യയുടെ അമ്മയുടെ…

Read More

സ്ത്രീപീഡന കേസിൽ ട്രംപിന് തിരിച്ചടി

സ്ത്രീപീഡന കേസിൽ അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് തിരിച്ചടി. 30 വർഷം മുമ്പ് എഴുത്തുകാരി ജീൻ കാരളിനെ പീഡിപ്പിച്ച കേസിൽ ട്രംപ് കുറ്റക്കാരനെന്ന് കണ്ടെത്തിയ മാൻഹാട്ടനിലെ ഫെഡറൽ കോടതി, 50 ലക്ഷം ഡോളർ നഷ്ടപരിഹാരവും വിധിച്ചു.  ലോകം സത്യം ജയിച്ചെന്ന് ജീൻ കാരൾ പ്രതികരിച്ചു. അതേസമയം, വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ട്രംപ് അറിയിച്ചു. 1996 ല്‍ ഡോണള്‍ഡ് ട്രംപ് ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ചാണ് മാധ്യമ പ്രവര്‍ത്തകയും അമേരിക്കന്‍ എഴുത്തുകാരിയുമായ ജീന്‍ കരാള്‍ പരാതി നല്‍കിയത്. മാന്‍ഹാട്ടന്‍…

Read More

കന്നഡ താരം സമ്പത്ത് ജെ.റാമിനെ വീട്ടിൽ മരിച്ച നിലയിൽ

കന്നട സിനിമ, സീരിയൽ നടൻ സമ്പത്ത് ജെ.റാ(35)മിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ നെലമംഗലയിലെ വീട്ടിൽ ശനിയാഴ്ചയാണ് സംഭവം. സമ്പത്തിന്റെ നാടായ എൻആർ പുരയിലാണ് സംസ്കാരം.   അഭിനയരംഗത്ത് അവസരങ്ങൾ കുറഞ്ഞതിലുള്ള നിരാശയിൽ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ നിഗമനം. അവസരങ്ങൾ‌ കുറഞ്ഞതിൽ സമ്പത്ത് ദുഃഖിതനായിരുന്നെന്ന് സഹപ്രവർത്തകരും പറയുന്നു. അഗ്നിസാക്ഷി എന്ന സീരിയിലിലൂടെയാണ് സമ്പത്ത് ആളുകൾക്ക് പരിചിതനാകുന്നത്. ബാലാജി ഫൊട്ടോ സ്റ്റുഡിയോ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. സമ്പത്തിന്റെ സുഹൃത്തും നടനുമായ രാജേഷ് ധ്രുവയാണ് മരണവിവരം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. ‘ഈ…

Read More