യുഎസിൽ ഇന്ത്യൻ വിദ്യാർഥി മരിച്ച നിലയിൽ

യുഎസിൽ കഴിഞ്ഞ മാസം കാണാതായ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. യുഎസിലെ ക്ലെവ്‍ലാൻഡിലെ ഒഹിയോയിൽ മുഹമ്മദ് അബ്ദുൽ അർഫാത്തി(25)ന്റെ മൃതദേഹം കണ്ടെത്തിയതായി ന്യൂയോർക്കിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. അർഫാത്തിന്റെ മൃതദേഹം ഇന്ത്യയിൽ എത്തിക്കാനുള്ള നടപടികൾ നടത്തിവരികയാണെന്നും എംബസി അറിയിച്ചു. മൂന്നാഴ്ച മുൻപാണ് അർഫാത്തിനെ കാണാതായത്. അർഫാത്തിന്റെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും അർഫാത്തിനെ കണ്ടെത്താൻ അധികൃതരുമായി ചേർന്ന് ശ്രമിക്കുകയാണെന്നുമാണ് എംബസി അറിയിച്ചിരുന്നത്. ഇന്ന് പുലർച്ചെയാണ് അർഫാത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി എംബസി വിവരം നൽകിയത്.  ഹൈദരാബാദ് സ്വദേശിയായ അർഫാത്ത്…

Read More

അമേരിക്കയിൽ വീണ്ടും ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

അമേരിക്കയിൽ വീണ്ടും ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ത്യൻ വംശജയായ ഉമ സത്യസായ് ​ഗദ്ദെയെയാണ് അമേരിക്കയിലെ ഒഹിയോയിൽ മരിച്ചത്. അതേസമയം, വിദ്യാർത്ഥിയുടെ മരണ കാരണം വ്യക്തമല്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.  ‘ഒഹിയോയിലുള്ള ഉമ സത്യസായ് ​ഗദ്ദെയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ഉമാ ഗദ്ദെയുടെ വീടുമായി ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണ്. മൃതദേഹം എത്രയും വേഗം ഇന്ത്യയിലേക്ക് കൊണ്ടുപോകാൻ സഹായം നൽകി വരികയാണ്’- ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. അതേസമയം, ഗദ്ദെയുടെ മരണകാരണം എന്താണെന്ന് കോൺസുലേറ്റ് വ്യക്തമാക്കിയിട്ടില്ല.  കഴിഞ്ഞ മാർച്ചിൽ,…

Read More

തിരുവനന്തപുരം മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി

യുവ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ സീനിയർ റസിഡന്റ് ഡോക്ടർ വെള്ളനാട് സ്വദേശിനി അഭിരാമി ബാലകൃഷ്ണൻ (30) ആണു മരിച്ചത്. അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തിവച്ചതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. ഉള്ളൂർ പി.ടി.ചാക്കോ നഗറിലെ ഫ്ലാറ്റിൽ മെ‍ഡിക്കൽ കോളജിലെ മറ്റു ഡോക്ടർമാക്കൊപ്പമാണ് അഭിരാമി വാടകയ്ക്കു താമസിച്ചിരുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്കു ഭക്ഷണത്തിനുശേഷം മുറിയിൽ കയറി വാതിലടിച്ച അഭിരാമിയെ ഏറെനേരം വിളിച്ചിട്ടും തുറക്കാത്തതിനെ തുടർന്നു നടത്തിയ പരിശോധനയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ…

Read More

തിരുവല്ലയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി

തിരുവല്ലയില്‍ നിന്നും കാണാതായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തി. പുലർച്ചെ നാലരയോടെ പെണ്‍കുട്ടി തിരുവല്ല പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. പെണ്‍കുട്ടിയെ സ്റ്റേഷനില്‍ എത്തിച്ച ശേഷം മുങ്ങിയ യുവാവിനെ പൊലീസ് പിന്തുടർന്ന് ബസില്‍ നിന്നും പിടികൂടി. തൃശ്ശൂർ സ്വദേശി അഖില്‍ (22)ലാണ് പിടിയിലായത്. മറ്റൊരു യുവാവിനായി അന്വേഷണം തുടരുകയാണ്. ഇന്നലെ പെണ്‍കുട്ടിയുടേയും ഒപ്പമുണ്ടായിരുന്നവരുടേയും സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ ഒപ്പമുണ്ടായിരുന്നവർ പൊലീസ് സ്റ്റേഷനിലെത്തിച്ചത്.

Read More

വിവാഹം നിശ്ചയിച്ച യുവതി വീട്ടില്‍ മരിച്ച നിലയില്‍; മുൻ കാമുകന്റെ ഉപദ്രവം കാരണമാണ് ജീവനൊടുക്കിയതെന്ന് കുടുംബം

ബെംഗളൂരു അര്‍ബന്‍ ജില്ലയിലെ ഗൊട്ടിഗേരെ സ്വദേശിനി യുവതിയെ ബന്ധുവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചന്ദ്രകല(19)യെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. അതേസമയം, മുന്‍കാമുകനായ അരുണിന്റെ ഉപദ്രവം കാരണമാണ് ചന്ദ്രകല ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ പരാതി. അടുത്തിടെ മറ്റൊരാളുമായി ചന്ദ്രകലയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനുപിന്നാലെ മുന്‍കാമുകന്‍ യുവതിയെ ഭീഷണിപ്പെടുത്തിയെന്നും നിരന്തരം ശല്യംചെയ്‌തെന്നുമാണ് കുടുംബം ആരോപിക്കുന്നത്. അരുണും ചന്ദ്രകലയും നേരത്തെ അടുപ്പത്തിലായിരുന്നു. സഹോദരിയുടെ വിവാഹത്തിന് ശേഷം ചന്ദ്രകലയെ വിവാഹം കഴിക്കാമെന്നായിരുന്നു അരുണിന്റെ വാഗ്ദാനം. എന്നാല്‍, സഹോദരിയുടെ വിവാഹം…

Read More

വർക്കലയിൽ വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

വർക്കലയിൽ 23കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വർക്കല പാളയംകുന്ന് ഗോകുലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരത്ത് സ്വകാര്യ സ്ഥാപനത്തിലെ അനിമേഷൻ വിദ്യാർത്ഥിയാണ് മരിച്ച ​ഗോകുൽ. രാവിലെ മുറിക്കുളിൽ ​ഗോകുലിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഓൺലൈൻ ഗെയിം അഡിക്ഷനാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. മരണത്തിൽ അയിരൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും. 

Read More

നടിയും ഗായികയുമായ മല്ലിക രാജ്‍പുത് വീട്ടില്‍ മരിച്ച നിലയില്‍

നടിയും ഗായികയുമായ വിജയലക്ഷ്മി  (35) എന്ന മല്ലികയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജില്ലയിലെ കോട്വാലി നഗറിലുള്ള വീട്ടിലാണ് സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ട് വാലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സീതാകുണ്ഡിലെ വീട്ടിലെ മുറിയിൽ ഫാനിൽ തൂങ്ങിക്കിടക്കുന്ന നിലയിലാണ് മല്ലികയുടെ മൃതദേഹം കണ്ടെത്തിയത്. എപ്പോഴാണ് സംഭവം നടന്നതെന്ന് അറിയില്ലെന്ന് നടിയുടെ അമ്മ സുമിത്രാ സിം​ഗ് പറഞ്ഞു. ആത്മഹത്യയാവാനാണ് സാധ്യതയെന്ന് കോട്ട് വാലി പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഇൻസ്പെക്ടർ ശ്രീറാം പാണ്ഡേ പറഞ്ഞു. പോസ്റ്റ്മോർട്ടം…

Read More

സംവിധായകൻ പ്രകാശ് കോ​​​​ളേരിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

സിനിമ സംവിധായകൻ പ്രകാശ് കോ​​​​ളേരിയെ (65) വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. വയനാട് കോളേരി പരപ്പനങ്ങാടി റോഡിലുള്ള അരിപ്പംകുന്നേൽ വീട്ടിൽ ഒറ്റക്ക് താമസിക്കുന്ന പ്രകാശിനെ കുറച്ചുദിവസമായി വീടിന് പുറത്ത് കാണാത്തതിനെ തുടർന്ന് ചൊവാഴ്ച അയൽവാസികൾ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അവിവാഹിതനായ പ്രകാശ് പിതാവ് കുമാര​ന്റെയും മാതാവ് ദേവകിയുടെയും മരണത്തിന് ശേഷം വീട്ടിൽ ഒറ്റക്കായിരുന്ന താമസം. ചലച്ചിത്രമേഖലയിൽ 35 വർഷം പൂർത്തിയാക്കിയ പ്രകാശ് കോളേരി ആറ് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. സംവിധാനത്തിന് പുറമെ നിർമാതാവായും തിരക്കഥ, ഗാനരചന, സംഗീതം, സംഭാഷണം…

Read More

പരിശോധനയിൽ കണ്ടെത്തിയത് 189 അഴുകിയ മൃതദേഹങ്ങൾ: ദമ്പതികൾ അറസ്റ്റിൽ

കൊളറാഡോ ഫ്യൂണറൽ ഹോമിൻ്റെ (ശ്മശാനം) ഉടമകളുടെ വീട്ടിൽ നിന്ന്  189 അഴുകിയ മൃതദേഹങ്ങൾ കണ്ടെത്തി. ദമ്പതികളെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. അനുചിതമായി സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ കാരണം ​ഗവർണർ പ്രാദേശിക ദുരന്ത അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും എഫ്ബിഐയുടെ സഹായം തേടി. ശവസംസ്കരിക്കുന്ന സ്ഥാപനം നടത്തുന്ന ജോൺ ഹാൾഫോർഡ്, കാരി ഹാൾഫോർഡ് ദമ്പതികളാണ് അനധികൃതമായി മൃതദേഹങ്ങൾ സൂക്ഷിച്ചത്. ഇരുവരെയും അറസ്റ്റ് ചെയ്തതായി കൊളറാഡോയിലെ ജുഡീഷ്യൽ ഡിസ്ട്രിക്റ്റിലെ ഡിസ്ട്രിക്റ്റ് അറ്റോർണി മൈക്കൽ ജെ. അലൻ പറഞ്ഞു. മൃതദേഹം ദുരുപയോഗം ചെയ്യൽ, മോഷണം,…

Read More

പഞ്ഞിമിഠായിൽ അർബുദത്തിന് കാരണമാകുന്ന രാസപദാർഥം കണ്ടെത്തി;  ജാഗ്രത പുലർത്തണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ്

പഞ്ഞി മിഠായിൽ അർബുദത്തിന് കാരണമാകുന്ന റോഡാമൈൻ ബി എന്ന രാസപദാർത്ഥം കണ്ടെത്തി. പുതുച്ചേരി ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോ​ഗിക്കുന്ന കെമിക്കൽ ഡൈയാണ് റോഡാമൈൻ ബി തീപ്പെട്ടിക്കമ്പുകളിലും പച്ചക്കറികളിലും മറ്റും നിറം നൽകാനായി ഇവ ഉപയോ​ഗിക്കാറുണ്ട്. പുതുച്ചേരിയിൽ പഞ്ഞിമിഠായി വിൽപന നടത്തുന്നവരെ കണ്ടെത്തി ചോദ്യം ചെയ്ത് വരികയാണ്. ഇവരുടെ സംഘത്തിലുള്ളവർ മറ്റ് സംസ്ഥാനങ്ങളിൽ ഇതുപോലെ മായം ചേർത്ത് മിഠായി വിൽക്കുന്നുണ്ടെന്ന് സംശയിക്കുന്നു. പഞ്ചസാര കൊണ്ട് നിർ‌മ്മിക്കുന്ന മിഠായിയാണ് കോട്ടൺ കാൻഡി അഥവാ…

Read More