
തമ്പാനൂരിലെ ഹോട്ടലിൽ സഹോദരങ്ങളെ മരിച്ച നിലയിൽ; ആത്മഹത്യക്കുറിപ്പ് ലഭിച്ചതായി പൊലീസ്
തിരുവനന്തപുരം നഗരമധ്യത്തിലെ ഹോട്ടലിൽ പൂനെ സ്വദേശികളായ സഹോദരങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. സാമ്പത്തികപ്രതിസന്ധിയാണ് കാരണമെന്നാണ് സൂചന. തമ്പാനൂർ പൊലീസ് സ്റ്റേഷനോട് ചേർന്നുള്ള സ്വകാര്യ ഹോട്ടലിലാണ് പൂനെ സ്വദേശികളായ ദത്തായ് കൊണ്ടിബ ബമനെയും മുക്താ കൊണ്ടിബ ബമനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. 17ാം തിയതിയാണ് മഹാരാഷ്ട്രയിൽ നിന്നെത്തിയ ഇവർ ഹോട്ടലിൽ റൂം എടുത്തത്. ഇന്ന് രാവിലെ ഇവർക്ക് കാപ്പിയുമായി എത്തിയ ഹോട്ടൽ ജീവനക്കാർ എത്ര വിളിച്ചിട്ടും റൂം തുറന്നിരുന്നില്ല. പിന്നാലെ ജീവനക്കാർ കതക് തകർത്ത്…