നടി ഷക്കീലയെ വളർത്തുമകൾ മർദ്ദിച്ചതായി പരാതി; കേസെടുത്ത് പൊലീസ്

നടി ഷക്കീലയെ വളർത്തുമകൾ മർദ്ദിച്ചതായി പരാതി. സംഭവത്തിൽ വളർത്തുമകളായ ശീതളിനെതിരെ പൊലീസ് കേസെടുത്തു. ഷക്കീലയുടെ അഭിഭാഷകയ്ക്കും മർദ്ദനമേറ്റിട്ടുണ്ട്. ഇന്നലെ വൈകിട്ടാണ് സംഭവം. കോയമ്പേട് പൊലീസ് സ്റ്റേഷനിൽ അഭിഭാഷക സൗന്ദര്യയാണ് പരാതി നൽകിയത്. ചെന്നൈയിലെ കോടമ്പാക്കം യുണൈറ്റഡ് ഇന്ത്യ കോളനിയിലാണ് ഷക്കീല താമസിക്കുന്നത്. ഇവിടെവച്ച് നടിയും വളർത്തുമകൾ ശീതളും തമ്മിൽ തർക്കമുണ്ടാവുകയും പിന്നീടത് മർദ്ദനത്തിലേയ്ക്ക് കടക്കുകയുമായിരുന്നു. ഷക്കീലയെ വളർത്തുമകൾ ശീതളും അമ്മയും സഹോദരിയും ചേർന്ന് മർദ്ദിച്ചുവെന്നാണ് പരാതി. ശീതൾ ഷക്കീലയെ മർദ്ദിച്ചശേഷം നിലത്ത് തള്ളിയിട്ടു. തുടർന്ന് വീടുവിട്ടുപോവുകയും ചെയ്തു….

Read More