‘നമ്മുടെ അയൽക്കാരെ നമുക്ക് മാറ്റാനാകില്ല; നല്ല അയൽക്കാരായി മാറാൻ ഇന്ത്യയും പാക്കിസ്ഥാനും ശ്രമിക്കണം’: നവാസ് ഷെരീഫ്

ഭൂതകാലം കുഴിച്ചുമൂടി ഭാവിയിലേക്കു മികച്ച അയൽക്കാരായി മാറാൻ ഇന്ത്യയും പാക്കിസ്ഥാനും ശ്രമിക്കണമെന്ന് പാക്ക് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സിഒ) സമ്മേളനത്തിനായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പാക്കിസ്ഥാനിലെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മഞ്ഞുരുക്കാനുള്ള ശ്രമമെന്ന നിലയിൽ ഇന്ത്യൻ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഷെരീഫിന്റെ പ്രസ്താവന വരുന്നത്. ജയശങ്കറിന്റെ സന്ദർശനം നല്ല വഴിയായി കണ്ട് ഇരുരാജ്യങ്ങളും ചർച്ചകൾ നടത്തി മുന്നോട്ടുപോകണമെന്നും മൂന്നുതവണ പ്രധാനമന്ത്രിയും പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് (എൻ) പ്രസിഡന്റുമായ ഷെരീഫ് കൂട്ടിച്ചേർത്തു. 2015 ഡിസംബറിൽ ലഹോറിലേക്കു…

Read More

പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്; വീഡിയോകള്‍ റിവൈന്‍ഡ് ചെയ്ത് കാണാം;

വീഡിയോകള്‍ ഫോര്‍വേഡ് ചെയ്യാനും റിവൈന്‍ഡ് ചെയ്യാനുമുള്ള ഫീച്ചര്‍ വാട്സ്ആപ്പില്‍ ഉടന്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഫീച്ചര്‍ വാട്സ്ആപ്പ് പുറത്തിറക്കാന്‍ തുടങ്ങിയതായി വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. ആപ്പിന്റെ 23.12.0.71 പതിപ്പില്‍ ഫീച്ചര്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. വിഡിയോയുടെ അരികില്‍ ഡബിള്‍ ടാപ്പ് ചെയ്ത് വീഡിയോകള്‍ വേഗത്തില്‍ ഫോര്‍വേഡ് ചെയ്യാനും റിവൈന്‍ഡ് ചെയ്യാനും പുതിയ ഫീച്ചറിലൂടെ സാധിക്കും. നിലവില്‍ ആപ്പിനുള്ളില്‍ വിഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാനും അയയ്ക്കാനും വാട്സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്. ഫീച്ചര്‍ എത്തുന്നതോടെ ഉപയോക്താക്കള്‍ക്ക് വിഡിയോയുടെ പ്രസക്തമായ ഭാഗങ്ങള്‍ വിഡിയോ മുഴുവനായി…

Read More

ഇനി വീഡിയോകൾ ഫോർവേഡ് ചെയ്യാനും റിവെൻ ചെയ്യാനും കഴിയും; പുതിയ ഫീച്ചറുമായി വാട്‌സ് ആപ്പ്

മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഉപയോക്താക്കളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് അപ്‌ഡേറ്റുകൾ നൽകാൻ ശ്രദ്ധിക്കുന്ന മെറ്റ ഇനി വാട്‌സ്ആപ്പിൽ നൽകാൻ പോകുന്നത് വീഡിയോ കൺട്രോളുമായി ബന്ധപ്പെട്ട ഫീച്ചറാണ്.  വീഡിയോ പ്ലേ ബാക്കിൽ കൂടുതൽ കൺട്രോൾസ് ലഭിക്കുന്ന രീതിയിലാണ് ഈ ഫീച്ചർ വരുന്നത്. വീഡിയോ പ്ലേ ബാക്ക് കൂടുതൽ മികച്ചതാക്കാൻ ഈ ഫീച്ചർ സഹായിക്കും. വ്യൂ വൺസ് മോഡിൽ സ്‌ക്രീൻഷോട്ടുകൾ ബ്ലോക്ക് ചെയ്യുന്നത് മുതൽ ഗ്രൂപ്പ് കോളുകളിൽ 31 ആളുകളെ ചേർക്കുന്നത് വരെ നിരവധി ഉപയോഗപ്രദമായ…

Read More