
ഫോർമുല വൺ റേസ് ; വനിതകളുടെ വേഗപ്പോരിന് ഖത്തർ വേദിയാകും
ലോകത്തെ അതിവേഗ ഡ്രൈവർമാരുടെ ഉശിരൻ പോരാട്ടത്തിനൊരുങ്ങുന്ന ഖത്തറിലെ ലുസൈൽ ഇന്റർനാഷനൽ സർക്യൂട്ടിൽ വനിതാ വേഗപ്പോരുകാരും ട്രാക്കിലിറങ്ങുന്നു. ഫോർമുല വൺ അക്കാദമി വനിതാ കാറോട്ട പോരാട്ടത്തിന് ഇത്തവണ ഖത്തറും വേദിയാകുമെന്ന് എഫ്.വൺ പ്രഖ്യാപിച്ചു. 16 മുതൽ 25 വരെ പ്രായമുള്ള യുവതികളുടെ ആവേശപ്പോരിന് എഫ് വൺ റേസ് നടക്കുന്ന അതേദിവസമായ നവംബർ 29 മുതൽ ഡിസംബർ ഒന്ന് വരെയാണ് ലുസൈൽ സർക്യൂട്ട് സാക്ഷ്യം വഹിക്കുന്നത്. വേഗപ്പോരുകാരുടെ ട്രാക്കിലേക്ക് ഉദിച്ചുയരാൻ കാത്തിരിക്കുന്ന വനിതാ ഡ്രൈവർമാർക്ക് പിന്തുണ നൽകുന്നതിനായാണ് എഫ്.വൺ അക്കാദമി…