
രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിച്ച് തെലങ്കാന പോലീസ്
2016 ജനുവരിയിൽ ആത്മഹത്യ ചെയ്‌ത ഹൈദരാബാദ് സർവകലാശാല പി എച്ച് ഡി വിദ്യാർഥി രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട കേസ് തെലങ്കാന പോലീസ് അവസാനിപ്പിച്ചു. രോഹിത് പട്ടികജാതി വിഭാഗത്തിൽ പെടുന്ന വ്യക്തിയല്ലെന്നും തന്റെ “യഥാർഥ ജാതി ഐഡന്റിറ്റി” കണ്ടെത്തുമെന്ന് ഭയന്ന് ആത്മഹത്യ ചെയ്തുവെന്ന് അനുമാനിക്കുന്നതായും രോഹിത്തിന്റെ ജാതി സർട്ടിഫിക്കറ്റ് വ്യാജമാണെന്നുമാണ് പോലീസ് റിപോർട്ടിൽ പറയുന്നത്. വൈസ് ചാൻസലർ അപ്പ റാവു ഉൾപ്പെടെയുള്ള സർവകലാശാലാ ഭരണനേതൃത്വത്തെയും ബി.ജെ.പി നേതാക്കളെയും വെറുതെവിട്ടുവെന്നും റിപോർട്ടിൽ പറയുന്നു. മമാത്രമല്ല മികച്ച അക്കാദമിക് പ്രകടനം…