ബയോപിക്കിൽ മുൻ ഭാര്യയെ ബലാത്സംഗം ചെയ്യുന്ന രംഗം ; നിയമ നടപടി സ്വീകരിക്കുമെന്ന് അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ഡോണൾഡ് ട്രംപിന്റെ ജീവിതം പറയുന്ന ദി അപ്രന്റീസ് എന്ന സിനിമ വിവാദത്തിൽ. കഴിഞ്ഞ ദിവസമാണ് കാനിൽ സിനിമ പ്രദർശിപ്പിച്ചത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ വിവാദവും ഉടലെടുത്തിരിക്കുന്നത്. ട്രംപ് മുൻ ഭാര്യ ഇവാനയെ ബലാത്സംഗം ചെയ്യുന്നതായി സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്. ഇതാണ് വിവാദങ്ങൾക്ക് കാരണം. സെബാസ്റ്റ്യൻ സ്റ്റാൻ ഡോണാൾഡ് ട്രംപായി വേഷമിട്ട ചിത്രം മുൻ യു.എസ് പ്രസിഡന്റിന്റെ വ്യക്തി ജീവിതമാണ് കാണിക്കുന്നത്. ഇറാനിയൻ – ഡാനിഷ് സംവിധായകൻ അലി അബ്ബാസിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. സിനിമക്കെതിരെ…

Read More

മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് എതിരായ കേസ്; സാക്ഷികളെയും മറ്റുള്ളവരെയും വിമർശിച്ച് പോസ്റ്റിട്ട ട്രംപിന് പിഴയിട്ട് കോടതി

മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് പിഴയിട്ട് കോടതി. ക്രിമിനൽ കേസിൽ വിചാരണ നടക്കുന്നതിനിടെ കേസിനെക്കുറിച്ചുള്ള പരാമർശങ്ങൾ പാടില്ലെന്ന കോടതി നിർദ്ദേശം നിരന്തരം ലംഘിച്ചതിനാണ് നടപടി. കേസിലെ സാക്ഷികളെയും മറ്റുള്ളവരെയും വിമർശിച്ച് ട്രംപ് എഴുതിയ ഓരോ പോസ്റ്റിനും ആയിരം ഡോള‌ർ വീതമാണ് പിഴയിട്ടിരിക്കുന്നത്. 9000 ഡോളറാണ് (ഏകദേശം 751642 രൂപ) പിഴയൊടുക്കേണ്ടത്. ഈ ആഴ്ച അവസാനത്തിന് മുൻപ് പിഴയൊടുക്കണമെന്നും കോടതി വ്യക്തമാക്കി. കൃത്യമായ ധാരണയോടെയാണ് കോടതി നിർദ്ദേശം ട്രംപ് മറികടന്നതെന്നും കോടതി നിരീക്ഷിച്ചു. ഇത്തരത്തിലുള്ള നടപടി കോടതി…

Read More

തെരഞ്ഞെടുപ്പ് അട്ടിമറി കേസ്; മുൻ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറി കേസിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കീഴടങ്ങി. അറ്റ്ലാന്റയിലെ ഫുൾട്ടൻ ജയിലിലാണ് ട്രംപ് കീഴടങ്ങിയത്. ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യ വ്യവസ്ഥയിൽ വിചാരണ വരെ വിട്ടയച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറി കേസിൽ ട്രംപിനെതിരെ 13 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 2020-ലെ യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം ട്രംപ് അനുകൂലികൾ ക്യാപിറ്റോൾ മന്ദിരത്തിൽ കടന്നുകയറി അക്രമം നടത്തിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു. നേരത്തെ രാജ്യസുരക്ഷയെ സംബന്ധിച്ച രേഖകൾ…

Read More