വയനാട്ടിലെ ബിജെപിയുടെ മുൻ പ്രസിഡൻ്റ് പാർട്ടി വിട്ടു ; നേതൃത്വത്തിന് രൂക്ഷ വിമർശനം

ബിജെപിയുടെ വയനാട് മുൻ ജില്ലാ പ്രസിഡൻ്റ് കെ.പി മധു ബിജെപിയിൽ നിന്ന് രാജിവച്ചു. നേതൃത്വവുമായി ഉള്ള ഭിന്നതയെ തുടർന്നാണ് രാജി. ബിജെപിയിൽ തമ്മിലടിയും ഗ്രൂപ്പിസവുമാണെന്ന് മധു ആരോപിക്കുന്നു. തൃശ്ശൂരിൽ ബിജെപി ജയിച്ചത് സെലിബ്രിറ്റി സ്ഥാനാർത്ഥിയായത് കൊണ്ടാണെന്നും എല്ലാ പഞ്ചായത്തിലും സെലിബ്രിറ്റികൾക്ക് മത്സരിക്കാൻ ആവില്ലെന്നും മധു പറഞ്ഞു. കഴിഞ്ഞ അര നൂറ്റാണ്ടായി കേരളത്തിൽ പ്രവർത്തിക്കുന്ന ബിജെപിക്ക് ഒരു മാറ്റവുമുണ്ടാക്കാനായില്ലെന്നും അദ്ദേഹം വിമർശിച്ചു. വയനാട്ടിൽ വന്യജീവി ആക്രമണ സമരത്തിനിടെ ക്രിസ്ത്യൻ പുരോഹിതർക്കെതിരെ നടത്തിയ പരാമർശത്തെ തുടർന്നാണ് മധുവിനെ ജില്ലാ പ്രസിഡൻ്റ്…

Read More

മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഞായറാഴ്ച ഇന്ത്യയിലേക്ക് മടങ്ങും

ശ്രീനാരായണ ഗുരുവിന്റെ 169ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കാനായി ബഹ്റൈനിലെത്തിയ ഇന്ത്യൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഞായറാഴ്ച ഇന്ത്യയിലേക്ക് മടങ്ങും. ബുധനാഴ്ച രാത്രി പത്തോടെ എയർ ഇന്ത്യ വിമാനത്തിലാണ് മുൻ രാഷ്ട്രപതി എത്തിയത്. റാഡിസൺ ബ്ലൂ ഹോട്ടലിലാണ് അദ്ദേഹം തങ്ങുന്നത്. സെപ്റ്റംബർ ഏഴിന് ആരംഭിച്ച ഗുരുജയന്തിയോടനുബന്ധിച്ചുള്ള പരിപാടികൾ ഇന്നത്തോടെ അവസാനിക്കും. ശ്രീനാരായണ കൾചറൽ സൊസൈറ്റി (എസ്. എൻ.സി.എസ്), ഗുരുദേവ സോഷ്യൽ സൊസൈറ്റി (ജി.എസ്.എസ്), ഗുരുസേവാ സമിതി (ബഹ്റൈൻ ബില്ലവാസ്) എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ്…

Read More

ഒരു രാജ്യം , ഒരു തെരഞ്ഞെടുപ്പ്, നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ; മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷൻ

ഒരു രാജ്യം , ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയത്തെ കുറിച്ച് പഠിക്കാൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ പുതിയ സമിതി രൂപീകരിച്ചു. പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചു ചേർക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ നിർണായക നീക്കം.വിഷയം പഠിച്ചതിന് ശേഷം പാനൽ കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നൽകും. 2014 ൽ ബിജെപിയുടെ പ്രകടന പത്രികയിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയം ഉന്നയിച്ചിരുന്നു. ഈ വിഷയത്തിലുള്ള അഭിപ്രായം രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലുൾപ്പെടെയും ബിജെപി മുന്നോട്ട്…

Read More