
ഏകദിന കരിയറിൽ 7000 റൺസ് പൂർത്തിയാക്കി ന്യൂസിലൻഡ് മുൻ നായകൻ കെയ്ൻ വില്യംസൺ
ഏകദിന കരിയറില്‍ 7000 റണ്‍സ് പൂര്‍ത്തിയാക്കി ന്യൂസിലന്‍ഡ് മുന്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍. പാകിസ്ഥാനില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പുറത്താവാതെ 133 റണ്‍സ് നേടിയതോടെയാണ് വില്യംസണ്‍ 7000 ക്ലബ്ലിലെത്തിയത്. വില്യംസണിന്റെ സെഞ്ചുറി ബലത്തില്‍ ന്യൂസിലന്‍ഡ് മത്സരം ജയിക്കുകയും ചെയ്തു. 304 റണ്‍സ് വിജയലക്ഷ്യം 48.4 ഓവറില് നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടക്കുകയായിരുന്നു ന്യൂസിലന്‍ഡ്. വില്യംസണിന് പുറമെ ഡെവോണ്‍ കോണ്‍വെ 97 റണ്‍സെടുത്ത് പുറത്തായി. ജയത്തോടെ കിവീസ് ഫൈനലില്‍ പ്രവേശിക്കുകയും ചെയ്തു. 133 റണ്‍സ് നേടിയതോടെ…