
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് ; മുൻ എം.പി പി.കെ ബിജുവിനെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചു , തിങ്കളാഴ്ച വീണ്ടും ഹാജരാകാൻ നോട്ടീസ്
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജുവിനെ എട്ടുമണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷം ഇഡി വിട്ടയച്ചു. തിങ്കളാഴ്ച വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ബാങ്കിൽ നടന്ന ക്രമക്കേടിലും ഇഡി ആരോപിക്കുന്ന സിപിഎം രഹസ്യ അക്കൗണ്ടുമായി ബന്ധപ്പെട്ടുമായിരുന്നു ഇഡിയുടെ ചോദ്യം ചെയ്യൽ. കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ സിപിഐഎം തൃശ്ശൂർ ജില്ലാസെക്രട്ടറി എംഎം വർഗീസ്. കൗൺസിലർ പികെ ഷാജൻ എന്നിവർ നാളെ ഇഡി ചോദ്യം ചെയ്യലിന് ഹാജരാകണം. രാവിലെ 10 മണിയോടെ…