
രണ്ട് മുൻ എംഎൽഎമാർ കൂടി പാർട്ടി വിട്ടു ; ഡൽഹി കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുന്നു
ഡല്‍ഹി കോൺഗ്രസിലെ പ്രതിസന്ധി രൂക്ഷമാകുന്നു. പി.സി.സി അധ്യക്ഷൻ അരവിന്ദറിന്‍റെ രാജിക്ക് പിന്നാലെ രണ്ട് മുൻ എം.എൽ.എമാർ കൂടി പാർട്ടി വിട്ടു. എഎപിയുമായുള്ള സഖ്യത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് ഇരുവരും പറഞ്ഞു. അരവിന്ദറിനു പിന്തുണ അറിയിച്ചു കൂടുതൽ നേതാക്കൾ രംഗത്തെത്തുന്നതിലൂടെ ഡൽഹി കോൺഗ്രസിലെ അതൃപ്തി മറനീക്കി പുറത്തുവരികയാണ്. മുൻ എം.എൽ.എമാരായ നീരജ് ബസോയയും നസീബ് സിങ്ങുമാണ് പാർട്ടി അംഗത്വം രാജിവച്ചത്. കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ നിരവധി അഴിമതി ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. എപിയുടെ പ്രമുഖ നേതാക്കൾ…