
കലാപഭൂമിയായി മാറിയ മണിപ്പൂർ സന്ദർശിക്കാൻ പ്രധാനമന്ത്രിയോട് പലതവണ ആവശ്യപ്പെട്ടിരുന്നു ; തയ്യാറായില്ലെന്ന് മുൻ മണിപ്പൂർ ഗവർണർ അനസൂയ യുകെയ്
കലാപം രൂക്ഷമായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂർ സന്ദർശിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് മുൻ ഗവർണർ അനസൂയ യുകെയ്. സംസ്ഥാനം സന്ദർശിക്കാൻ പ്രധാനമന്ത്രിയോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നുവെന്നും അവർ വെളിപ്പെടുത്തി. ”പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കണമെന്ന് മണിപ്പൂരിലെ ജനങ്ങൾ ആഗ്രഹിച്ചിരുന്നു. അവർ തനിക്ക് തന്ന നിരവധി നിവേദനങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസിന് നൽകുകയും ചെയ്തിരുന്നു. എന്നിട്ടും അദ്ദേഹം മണിപ്പൂർ സന്ദർശിക്കാൻ തയ്യാറാവാതിരുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല”-ദി പ്രിന്റിന് നൽകിയ അഭിമുഖത്തിൽ അനസൂയ പറഞ്ഞു. 2023 ഫെബ്രുവരിയിൽ ഗവർണറായി അധികാരമേറ്റ യുകെയ് ഈ വർഷം…