
ധബോൽക്കർ വധക്കേസ്; കോടതി വിധിയിൽ താൻ സന്തുഷ്ടനല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാൻ
നരേന്ദ്ര ധബോൽക്കർ വധക്കേസിലെ കോടതി വിധിയിൽ താൻ സന്തുഷ്ടനല്ലെന്ന് വ്യക്തമാക്കി മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാൻ രംഗത്ത്. മാത്രവുമല്ല കൊലപാതകത്തിൽ പങ്കുള്ള വലതുപക്ഷ സംഘടനയായ സനാതൻ സൻസ്ത ഒരു തീവ്രവാദ സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു. സനാതൻ സൻസ്തയുടെ പങ്ക് എന്താണെന്നും കൊലപാതകത്തിന്‍റെ സൂത്രധാരൻ ആരാണെന്നും വ്യക്തമാക്കിയിട്ടില്ലെന്നും ചവാൻ പറഞ്ഞു. സനാതൻ സൻസ്തയെ നിരോധിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നെന്നും ആവശ്യം ഇപ്പോഴും കേന്ദ്രത്തിന്‍റെ പരിഗണനയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. ഇന്നലെ പൂനെയിലെ യു.എ.പി.എ കേസുകൾക്കായുള്ള പ്രത്യേക…