ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഇലവനെ തെരഞ്ഞെടുത്ത് ഇന്ത്യൻ മുൻ താരം ദിനേശ് കാർത്തിക്

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഇലവനെ തെരഞ്ഞെടുത്ത് ഇന്ത്യൻ മുന്‍ താരം ദിനേശ് കാര്‍ത്തിക്. അഞ്ച് ബാറ്റര്‍മാരും രണ്ട് ഓള്‍ റൗണ്ടര്‍മാരും രണ്ട് സ്പിന്നര്‍മാരും രണ്ട് പേസര്‍മാരും അടങ്ങുന്ന ടീമിനെയാണ് ദിനേശ് കാര്‍ത്തിക് തെരഞ്ഞെടുത്തത്. വിരേന്ദര്‍ സെവാഗിനെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയുമാണ് കാര്‍ത്തിക് തന്‍റെ ടീമിന്‍റെ ഓപ്പണര്‍മാരായി തെരഞ്ഞെടുത്തിരിക്കുന്നത്. ഏകദിനത്തില്‍ 100ന് മുകളിലും ടെസ്റ്റിൽ 82.23 ഉം സ്ട്രൈക്ക് റേറ്റുള്ള താരമായിരുന്നു സെവാഗ്. രോഹിത് ആകട്ടെ യുവതാരങ്ങളെപ്പോലും അസൂയപ്പെടുത്തുന്ന ഫോമിലുമാണിപ്പോള്‍. മൂന്നാം നമ്പറില്‍ കാര്‍ത്തിക്കിന്‍റെ ടീമിലുള്ളത് വിരാട് കോലിയല്ല….

Read More