
23 ലക്ഷത്തിൻ്റെ പ്രൊവിഡൻ്റ് ഫണ്ട് തട്ടിപ്പ് ; ഇന്ത്യൻ മുൻ ക്രിക്കറ്റർ റോബിൻ ഉത്തപ്പയ്ക്കെതിരെ അറസ്റ്റ് വാറണ്ട്
പ്രോവിഡന്‍സ് ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പക്കെതിരെ അറസ്റ്റ് വാറണ്ട്. പിഎഫ് റീജിയണല്‍ കമ്മീഷണര്‍ എസ് ഗോപാല്‍ റെഡ്ഡിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹം പുലികേശിനഗര്‍ പൊലീസിന് നിര്‍ദേശം നല്‍കി. ഉത്തപ്പയുടെ ഉടമസ്ഥതയിലുളള സെഞ്ച്വറീസ് ലൈഫ് സ്‌റ്റൈല്‍ ബ്രാന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ജീവനക്കാരുടെ പി എഫ് അക്കൗണ്ടില്‍ നിന്നും 23 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പല ജീവനക്കാര്‍ക്കും പിഎഫ് പണം നല്‍കാതെ…