ഡൽഹിയിൽ മുൻ കോൺഗ്രസ് എംഎൽഎ പാർട്ടി വിട്ട് എഎപിയിൽ ചേർന്നു ; എഎപിയുടെ നീക്കങ്ങൾ കോൺഗ്രസിന് തലവേദന

ഡൽഹിയിൽ പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തി അധികാരത്തിലേറാൻ ഡൽഹി ന്യായ് യാത്രയടക്കം വൻ ക്യാമ്പയിനുമായി കോൺഗ്രസ് രംഗത്തുണ്ടെങ്കിലും ആം ആദ്മി പാര്‍ട്ടിയുടെ(എഎപി) നീക്കങ്ങൾ വെല്ലുവിളിയാകുന്നു. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നുമായി നാല് പ്രമുഖ നേതാക്കളാണ് അടുത്തിടെ എഎപിയിൽ ചേർന്നത്. ഈ പ്രമുഖരുടെ വരവ് എഎപി ക്യാമ്പിന് നൽകുന്ന ആശ്വാസം ചില്ലറയല്ല. എന്നാൽ കോൺഗ്രസിനും ബിജെപിക്കും ആകട്ടെ തലവേദനയും. നേതാക്കളുടെ വരവ് ഈ നാലിൽ മാത്രം നിൽക്കില്ലെന്നും ഇനിയും പ്രമുഖരെത്തുമെന്നും എഎപി നേതാക്കൾ…

Read More