
കോൺഗ്രസ് മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ; ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് എത്തി അംഗത്വം സ്വീകരിച്ചു
എഐസിസി മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തി രാധിക പാർട്ടി അംഗത്വം സ്വീകരിച്ചു. അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ പേരിൽ പാർട്ടിയിൽ നിന്ന് പ്രതികാര നടപടി ഉണ്ടായി എന്നും തന്റെ പരാതിയിൽ നടപടി സ്വീകരിച്ചില്ലെന്നും ആരോപിച്ചാണ് രാധിക ഖേര കോൺഗ്രസ് വിട്ടത്. ഛത്തീസ്ഗഢിലെ നേതാക്കളുമായുള്ള അഭിപ്രായ ഭിന്നതയും രാധിക പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി രാഹുലിനെയും പ്രിയങ്കയെയും കാണാൻ സമയം തേടി എങ്കിലും ലഭിച്ചില്ല എന്നും രാധിക പറഞ്ഞു….