കോൺഗ്രസ് മുൻ മുഖ്യമന്ത്രി അമരീന്ദറിന്റെ ഭാര്യയും എം.പിയുമായ പ്രണീത് കൗർ ബി.ജെ.പിയിലേക്ക്

കോൺഗ്രസ് എം.പി.യും പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ ഭാര്യയുമായ പ്രണീത് കൗർ ബി.ജെ.പിയിൽ ചേർന്നു. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ, നേതാവ് തരുൺ ചുഗ്, സുനിൽ ജാഖർ എന്നിവരുടെ സാന്നിധ്യത്തിലാണ് കൗർ ബി.ജെ.പിയിൽ ചേർന്നത്. അമരീന്ദർ സിംഗ് നേരത്തെ ബി.ജെ.പി അംഗത്വം സ്വീകരിച്ചിരുന്നു. ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് പ്രണീതിന്റെ പാർട്ടി പ്രവേശനം. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രണീത് കൗറിനെ നേരത്തെ കോാൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു. ഇവർ നാല് തവണ പട്യാല എം.പിയും…

Read More

വി എസ് അച്യുതാനന്ദനെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയനെത്തി

നൂറാം പിറന്നാൾ ആഘോഷിക്കുന്ന മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി. തിരുവനന്തപുരം ലോ കോളേജിനടുത്തുള്ള വീട്ടിലെത്തിയാണ് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ സന്ദർശിച്ചത്. വി എസിന്റെ ജീവിതവുമായി ബന്ധപ്പെട്ട് രചിച്ച പുസ്തകത്തിന്റെ പ്രകാശനത്തിനായി അയ്യങ്കാളി ഹാളിലേക്ക് പോകുന്നതിന് തൊട്ടുമുമ്പായാണ് അദ്ദേഹം വി.എസിന്റെ വീട്ടിലെത്തിയത്. ഐക്യകേരളം രൂപീകരിക്കപ്പെട്ടശേഷം ജനകീയ സമരങ്ങളിലൂടെയും ജനപ്രതിനിധി എന്ന നിലയിലും പ്രതിപക്ഷ നേതാവ് എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും വി.എസ്. നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണെന്ന് സാമൂഹിക മാധ്യമ…

Read More

കർണാടക സർക്കാരിനെ വിമർശിച്ച് മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ; കോൺഗ്രസ് സർക്കാർ ഉറക്കത്തിലാണെന്നും വിമർശനം

കര്‍ണാടകയിലെ വിവിധ ജില്ലകളിലെ വരള്‍ച്ചാ സാഹചര്യത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ് യെദിയൂരപ്പ.സംസ്ഥാനം വളരെ രൂക്ഷമായ വരള്‍ച്ചയെയാണ് അഭിമുഖീകരിക്കുന്നതെന്നും എന്നാല്‍, കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊതുജനങ്ങളുടെ താല്‍പര്യം പാടെ മറന്നിരിക്കുകയാണെന്നും ബി.എസ്. യെദിയൂരപ്പ ആരോപിച്ചു. വരള്‍ച്ച ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളെ നേരിടാനുള്ള നടപടി സ്വീകരിക്കാതെ സര്‍ക്കാര്‍ ഉറക്കത്തിലാണെന്നും ഈ സര്‍ക്കാരിന്‍റെ കണ്ണ് തുറപ്പിക്കേണ്ടതുണ്ടെന്നും യെദിയൂരപ്പ പറഞ്ഞു. ഉറക്കം വെടിഞ്ഞ് നടപടി സ്വീകരിക്കുന്നതിനായി സര്‍ക്കാരിന്‍റെ കണ്ണുതുറപ്പിക്കാനും സര്‍ക്കാരിന്‍റെ പരാജയം തുറന്ന് കാട്ടുന്നതിനായി സംസ്ഥാന…

Read More