ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു ; ചടങ്ങിൽ പങ്കെടുത്ത് മുൻമുഖ്യമന്ത്രി ചംപൈ സോറൻ

ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. റാഞ്ചിയിലെ രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ​ഗവർണർ സി പി രാധാകൃഷ്ണൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മൂന്നാം തവണയാണ് ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. മുൻ മുഖ്യമന്ത്രിമാരായ ഷിബു സോറനും ചംപൈ സോറനും ചടങ്ങിൽ പങ്കെടുത്തു. പ്രതിപക്ഷത്തിന്റെ ജനാധിപത്യവിരുദ്ധ ഗൂഢാലോചനയുടെ അന്ത്യം തുടങ്ങിയെന്ന് സത്യപ്രതിജ്ഞയ്ക്ക് മുന്പ് ഹേമന്ത് സോറന് പ്രതികരിച്ചു. ജനുവരി 31 ന് ഭൂമി കുംഭകോണകേസിൽ ഇഡി അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുൻപാണ് ഹേമന്ത്…

Read More

മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഇടക്കാല ജാമ്യാപേക്ഷ ; ഇഡിയോട് പ്രതികരണം തേടി സുപ്രീംകോടതി

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ ഇടക്കാല ജാമ്യാപേക്ഷയിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിനോട് (ഇ.ഡി) പ്രതികരണം തേടി സുപ്രീംകോടതി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഇ.ഡിക്ക് നോട്ടീസ് അയച്ച് മെയ് ആറിനകം പ്രതികരണം തേടിയത്. കേസിൽ സോറന്‍റെ അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജിയിൽ ഝാർഖണ്ഡ് ഹൈക്കോടതി വിധി പറഞ്ഞേക്കുമെന്ന് ബെഞ്ച് പറഞ്ഞു. ഫെബ്രുവരി 28നാണ് ഉത്തരവ് മാറ്റിവെച്ചത്. കേസിൽ ഇടക്കാല ജാമ്യം വേണമെന്ന് സോറന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ…

Read More

വാതുവെപ്പ് നടത്തി ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ജനാധിപത്യം നിലനിൽക്കില്ല; ഛത്തീസ്‌ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ

വാതുവെപ്പ് നടത്തി ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കില്ലെന്ന് ഛത്തീസ്‍ഗഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍.രാജ്നന്ദ്ഗാവ് സീറ്റില്‍ നിന്നും മത്സരിക്കുന്ന ബാഗേല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു. ”ജനാധിപത്യവും ഭരണഘടനയും അപകടത്തിലാണ്. അവര്‍ 400 സീറ്റ് മുദ്രാവാക്യം ഉയര്‍ത്തുകയാണ്. ‘മാച്ച് ഫിക്‌സിംഗ്’ നടത്തി തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ രാജ്യത്ത് ജനാധിപത്യം നിലനിൽക്കില്ല” ബാഗേല്‍ കൂട്ടിച്ചേര്‍ത്തു. ബാഗേലിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ രാജ്നന്ദ്ഗാവ് സംസ്ഥാനത്തെ ഹൈ പ്രൊഫൈല്‍ മണ്ഡലമായി മാറിയിരിക്കുകയാണ്. സിറ്റിങ് എം.പി സന്തോഷ് പാണ്ഡെയാണ് ഇവിടുത്തെ…

Read More

ജാർഖണ്ഡിൽ ജെഎംഎമ്മിന് തിരിച്ചടി; മുൻ മുഖ്യമന്ത്രി ഷിബു സോറന്റെ മരുമകൾ ബിജെപിയിൽ

ജാർഖണ്ഡിൽ ജെഎംഎം ന് വൻ തിരിച്ചടി. ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി പാർട്ടി അധ്യക്ഷനുമായ ഷിബു സോറന്റെ മരുമകൾ ബിജെപിയിൽ ചേർന്നു. ഷിബു സോറന്റെ മകൻ ദുർഗാ സോറന്റെ ഭാര്യയും നിലവിൽ ജാമ എംഎൽഎയുമാണ് സീത. ജെഎംഎം ന്റെ ദേശീയ ജനറൽ സെക്രട്ടറി കൂടിയായ സീത പാർട്ടിയിൽ തന്നെ ഒറ്റപ്പെടുത്തുന്നു എന്ന് ആരോപിച്ചാണ് രാജി വെച്ചത്. 2012 ൽ ജാർഖണ്ഡിലെ രാജ്യസഭ തെരഞ്ഞെടുപ്പിൽ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയുടെ പക്കൽ നിന്നും കൈകൂലി വാങ്ങി വോട്ട് മറിച്ചെന്ന കേസിൽ നിലവിൽ…

Read More

കർണാടക ബിജെപിയിൽ പൊട്ടിത്തെറി തുടരുന്നു; മുൻ മുഖ്യമന്ത്രി ഡിവി സദാനന്ദ ഗൗഡ പാര്‍ട്ടി വിട്ടേക്കും

കര്‍ണാടക ബി.ജെ.പിയില്‍ പൊട്ടിത്തെറി തുടരുന്നു.മുതിർന്ന ബിജെപി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ ഡിവി സദാനന്ദ ഗൗഡ പാര്‍ട്ടി വിട്ടേക്കും. കർണാടക ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ ഡി.കെ ശിവകുമാറുമായി ഗൗഡ ചർച്ച നടത്തി. മൈസൂരിൽ കോൺഗ്രസ് സ്ഥാനാർഥി ആയേക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ. ബെംഗളുരു നോർത്ത് സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് ഗൗഡ പാര്‍ട്ടി വിടാനൊരുങ്ങുന്നത്. 2014 മുതൽ ബെംഗളൂരു നോർത്തിലെ ലോക്സഭാംഗമാണ് ഗൗഡ. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വൈ.സി.കെ വാദ്യാറിനെതിരെ ഗൗഡ മത്സരിച്ചേക്കുമെന്നാണ് സൂചനകൾ. കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹവുമായി…

Read More

“അസാധ്യമായി ഒന്നുമില്ലെന്ന് ജീവിതംകൊണ്ടു തെളിയിച്ച ഭരണാധികാരി”

കഠിനാധ്വാനത്തിനു തയാറാണെങ്കില്‍ അസാധ്യമായി ഒന്നുമില്ലെന്നു ജീവിതംകൊണ്ടു തെളിയിച്ച കര്‍മനിരതനായ രാഷ്ട്രീയനേതാവാണ് ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തിന് അസാധ്യമായത് ഒന്നുമില്ലെന്നു സഹപ്രവര്‍ത്തകര്‍ പോലും പറയുന്നു. ആരോപണങ്ങളില്‍ വീഴാതെ വികസനം മാത്രം ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. ദീര്‍ഘവീക്ഷണം കൈമുതലയുള്ള അപൂര്‍വം ഭരണാധികാരികളില്‍ ഒരാളായിരുന്നു ഉമ്മന്‍ ചാണ്ടി. 50 വര്‍ഷത്തെ പൊതുജീവിതത്തിനിടയില്‍ ചെറുകിട പദ്ധതികള്‍ക്കു പുറമെ നിരവധി വന്‍കിട പദ്ധതികളാണ് അദ്ദേഹം നടപ്പാക്കുകയോ, തുടക്കം കുറിക്കുകയോ ചെയ്തിട്ടുള്ളത്. വിഴിഞ്ഞം തുറമുഖം മുഖ്യമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ ചാണ്ടി വലിയ ആരോപണങ്ങള്‍ നേരിട്ട പദ്ധതിയാണ്…

Read More