
മുൻ ചീഫ് ജസ്റ്റിസ് മണികുമാറിനെ മനുഷ്യാവകാശ കമ്മീശൻ അധ്യക്ഷനാക്കാനുള്ള തീരുമാനം പുന:പരിശോധിച്ചേക്കും
മനുഷ്യാവകാശ കമ്മീശൻ അധ്യക്ഷ സ്ഥാനത്തേക്ക് കേരള ഹൈക്കോടതി മുന്‍ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനെ നിയമിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പുനപരിശോധിച്ചേക്കും. ഫയല്‍ ഇതുവരെ സർക്കാർ രാജ്ഭവന് അയച്ചിട്ടില്ല. ജസ്റ്റിസ് മണികുമാറിന്‍റെ നിയമനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചേക്കില്ലെന്ന വിലയിരുത്തലാണ് സര്‍ക്കാരിനുള്ളത്. തീരുമാനത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രേഖാമൂലം വിയോജിപ്പ് അറിയിച്ചിരുന്നു. എസ്.മണികുമാറിനെ മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷനാക്കാനുള്ള തീരുമാനം ഓഗസ്റ്റ് ആദ്യആഴ്ച കൈക്കൊണ്ടതാണെങ്കിലും ഇതുവരെ ഫയല്‍ രാജ്ഭവന് കൈമായിയിട്ടില്ല.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ നിയമനത്തിന് അംഗീകാരം നല്‍കാനിടയില്ല എന്ന…