അമേരിക്കൻ മുൻ പ്രസിഡൻ്റ് ജിമ്മി കാർട്ടറുടെ മരണം ; അനുശോചനം അറിയിച്ച് സൽമാൻ രാജാവും കിരീടാവകാശിയും

അ​മേ​രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ൻ​റ്​ ജി​മ്മി കാ​ർ​ട്ട​റു​ടെ മ​ര​ണ​ത്തി​ൽ സ​ൽ​മാ​ൻ രാ​ജാ​വും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നും അ​നു​ശോ​ചി​ച്ചു. ജി​മ്മി കാ​ർ​ട്ട​റു​ടെ മ​ര​ണ​ത്തി​ൽ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റി​ന് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി സ​ൽ​മാ​ൻ രാ​ജാ​വും കി​രീ​ടാ​വ​കാ​ശി​യും സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ചു. അ​മേ​രി​ക്ക​യു​ടെ മു​ൻ പ്ര​സി​ഡ​ൻ​റ് ജി​മ്മി കാ​ർ​ട്ട​റു​ടെ മ​ര​ണ​വാ​ർ​ത്ത അ​റി​ഞ്ഞെ​ന്നും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റി​നോ​ടും മ​രി​ച്ച​യാ​ളു​ടെ കു​ടും​ബ​ത്തോ​ടും അ​മേ​രി​ക്ക​ൻ ജ​ന​ത​യോ​ടും ഞ​ങ്ങ​ളു​ടെ അ​ഗാ​ധ​മാ​യ അ​നു​ശോ​ച​ന​വും ആ​ത്മാ​ർ​ഥ​മാ​യ ദുഃ​ഖ​വും അ​റി​യി​ക്കു​ന്ന​താ​യും അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ സ​ൽ​മാ​ൻ രാ​ജാ​വും കി​രീ​ടാ​വ​കാ​ശി​യും പ​റ​ഞ്ഞു.

Read More

അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് എതിരായ വധശ്രമം ; അപലപിച്ച് ഖത്തർ

അ​മേ​രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​നെ​തി​രാ​യ വ​ധ​ശ്ര​മ​ത്തെ അ​പ​ല​പി​ച്ച്​ ഖ​ത്ത​ർ.പെ​ൻ​സി​ൽ​വേ​നി​യ​യി​ൽ ന​ട​ന്ന അമേരിക്കൻ​ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്കി​ടെ​യു​ണ്ടാ​യ വ​ധ​ശ്ര​മം അ​പ​ല​പ​നീ​യ​മാ​ണ്. എ​ല്ലാ​ത​രം അ​ക്ര​മ​ങ്ങ​ളും ക്രി​മി​ന​ൽ ന​ട​പ​ടി​ക​ളും ശ​ക്​​ത​മാ​യ അ​പ​ല​പി​ക്കേ​ണ്ട​തു​മാ​ണ്. അ​ദ്ദേ​ഹം വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ക്ക​​ട്ടെ​യെ​ന്ന്​ ആ​ശം​സി​ക്കു​ന്നുവെന്നും ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്​​താ​വ​ന​യി​ൽ വ്യ​ക്​​ത​മാ​ക്കി. അ​ക്ര​മ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ വേ​ദ​ന​യി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും ഖ​ത്ത​ർ അ​റി​യി​ച്ചു.

Read More