‘ഞങ്ങൾക്ക് ഒരു ശബ്ദം വേണം’ ; ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് മുണ്ടക്കൈ-ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തബാധിതർ

ആവശ്യങ്ങള്‍ പൊതുസമൂഹത്തിന് മുന്നിലും സര്‍ക്കാരിലും അറിയിക്കാൻ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് മുണ്ടക്കൈ-ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്ത ബാധിതര്‍. സാമ്പത്തിക പ്രതിസന്ധി ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും വായ്പകള്‍ എഴുതിത്തള്ളുന്നതിലെ നടപടികള്‍ നീളുന്നതും ദുരന്തബാധിതരെ ആശങ്കയിലാഴ്ത്തുകയാണ്. ടൗണ്‍ഷിപ്പിനായി രണ്ട് എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാനിരിക്കെ കമ്പനികള്‍ കോടതിയെ സമീപിച്ച സാഹചര്യത്തിൽ കൂടിയാണ് ആക്ഷൻ കമ്മിറ്റി രൂപീകരിക്കുന്നതെന്ന് ദുരന്തബാധിതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ചൂരൽ മലയിൽ സര്‍വേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ പ്രദേശവാസികള്‍ തടഞ്ഞിരുന്നു. ഉരുള്‍പൊട്ടലുണ്ടായി 81 ദിവസം കഴിഞ്ഞിട്ടും പുനരധിവാസത്തിൽ ഉള്‍പ്പെടെ നടപടികള്‍ ഒന്നുമായിട്ടില്ല. ടൗണ്‍ഷിപ്പിന്‍റെ കാര്യം…

Read More

അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടു; ഓറഞ്ച് അലർട്ട്; 4 ദിവസം വിവിധ ജില്ലകളിൽ ജാഗ്രത

അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒക്ടോബർ 17 വരെ അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. ഇത് പ്രകാരം ഇന്ന് മുതൽ 4 ദിവസം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും നാളെ മലപ്പുറം, കണ്ണൂർ ജില്ലകളിലും 16 ന് ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 17 ന് എറണാകുളം,…

Read More

സംസ്ഥാനത്ത് 10,000 യോഗ ക്ലബ്ബുകൾ സ്ഥാപിക്കും; സൗജന്യമായി യോഗ അഭ്യസിപ്പിക്കുക ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി

സമൂഹത്തിൻറെ രോഗാതുരത കുറയ്ക്കുന്നതിൽ യോഗയ്ക്ക് പരമ പ്രധാനസ്ഥാനമുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. യോഗ പ്രചരണത്തിൻറെ ഭാഗമായി സംസ്ഥാനത്ത് ഈ വർഷം പുതുതായി 10,000 യോഗ ക്ലബ്ബുകൾ ആരംഭിക്കും. കഴിഞ്ഞ വർഷം 1000 യോഗ ക്ലബ്ബുകൾ ആരംഭിച്ചു. കൂടാതെ 600 ഓളം വനിതാ യോഗ ക്ലബ്ബുകളും ആരംഭിച്ചു. പുതുതായി തുടങ്ങുന്ന 10,000 യോഗ ക്ലബ്ബുകളിലും നല്ലൊരു ശതമാനം വനിതാ യോഗ ക്ലബ്ബുകൾ ഉണ്ടാകും. ശരാശരി ഒരു യോഗാ ക്ലബ്ബിൽ 25 അംഗങ്ങൾ ഉണ്ടായാൽ 10,000 യോഗ ക്ലബ്ബിലൂടെ 2,50,000…

Read More

എൻഡിഎ സർക്കാർ എപ്പോൾ വേണമെങ്കിലും നിലംപതിക്കാം: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

കേന്ദ്രത്തിലെ സഖ്യസർക്കാർ അബദ്ധത്തിൽ രൂപീകരിച്ചതാണെന്നും എപ്പോൾ വേണമെങ്കിലും താഴെ വീഴാമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റ ബി.ജെ.പി സഖ്യകക്ഷികളുടെ സഹായത്തോടെയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ”അബദ്ധത്തില്‍ രൂപീകരിച്ചതാണ് എന്‍ഡിഎ സര്‍ക്കാര്‍. ജനവിധി മോദിക്കനുകൂലമായിരുന്നില്ല. ഇതൊരു ന്യൂനപക്ഷ സര്‍ക്കാരാണ്. ഈ സര്‍ക്കാര്‍ എപ്പോള്‍ വേണമെങ്കിലും നിലംപതിക്കാം. അങ്ങനെ സംഭവിക്കട്ടെ എന്നാഗ്രഹിക്കുന്നു. അത് നാടിന് നന്‍മ വരുത്തും. രാജ്യത്തെ ശക്തിപ്പെടുത്താൻ ഒരുമിച്ച് പ്രവർത്തിക്കണം. പക്ഷേ, എന്തെങ്കിലും നല്ല രീതിയിൽ തുടരാൻ അനുവദിക്കാത്തതാണ് നമ്മുടെ പ്രധാനമന്ത്രിയുടെ പതിവ്….

Read More

കൈവിരലിനു പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവം: പിഴവ് അന്വേഷിക്കാൻ മെഡിക്കൽ ബോര്‍ഡ് രൂപീകരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ പിഴവ് അന്വേഷിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. അടുത്ത മാസം ഒന്നിന് ബോര്‍ഡ് യോഗം ചേര്‍ന്ന് കേസ് പരിശോധിക്കും. നാല് വയസ്സുകാരിക്ക് കൈവിരലിനു പകരം നാവിന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ സംഭവത്തിലാണ് അന്വേഷണം. മെഡിക്കല്‍ നെഗ്ളിജന്‍സ് ആക്ട് പ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ അപേക്ഷ പ്രകാരമാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വിദഗ്ദരെ ഉൾപ്പെടുത്തി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചത്. അവയവം മാറി ശസ്ത്രക്രിയയ്ക്ക് വിധേയമായ കുട്ടിയുടെ ചികില്‍സയുമായി…

Read More

കെ എം മാണിയുടെയും സി എഫ് തോമസിന്‍റെയും യഥാർഥ പിൻഗാമികൾ; പുതിയ പാര്‍ട്ടി രൂപീകരിച്ച് സജി മഞ്ഞക്കടമ്പിൽ

കോട്ടയം ജില്ല യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച സജി മഞ്ഞക്കടമ്പിൽ പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിച്ചു. കോട്ടയത്ത് സജിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിനുശേഷമാണ് നിലപാട് വ്യക്തമാക്കിയത്. കേരള രാഷ്ട്രീയ സഭസിൽ ഉദിച്ചുയരുന്ന പുതിയ പാർട്ടിയുടെ പേര് കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്നായിരിക്കുമെന്ന് സജി പ്രഖ്യാപിച്ചു. കെ എം മാണിയുടെയും സി എഫ് തോമസിന്‍റെയും യഥാർഥ പിൻഗാമികൾ തങ്ങളാണെന്നും സജി പറഞ്ഞു. റബറിന് 250 രൂപ ആക്കുമെന്ന് പറഞ്ഞ കോട്ടയത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാർ വെള്ളാപ്പള്ളിക്കാണ് ഞങ്ങളുടെ…

Read More

ഇനി കര്‍ശന നടപടി; കെഎസ്ആര്‍ടിസി ബസുകളിലെ അപകടകാരണം പഠിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ്

കെ.എസ്.ആര്‍.ടി.സി. ബസുകളിലെ അപകടകാരണം പഠിക്കാന്‍ ഡിപ്പോതലത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സമിതി രൂപവത്കരിച്ചു. ആഭ്യന്തര അന്വേഷണ സംവിധാനമുണ്ടെങ്കിലും ആദ്യമായാണ് പുറമേനിന്നുള്ള ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളിക്കുന്നത്. ഡ്രൈവറുടെ പിഴവാണെങ്കില്‍ ജോലിയില്‍നിന്ന് പിരിച്ചുവിടുന്നതുള്‍പ്പെടെ കര്‍ശന നടപടിയുണ്ടാകും. ഡിപ്പോമേധാവി, ഗാരേജ് തലവന്‍, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നിവരാണ് സമിതിയിലുണ്ടാകുക. അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ പരിശോധിച്ച മോട്ടോര്‍വാഹന ഇന്‍സ്‌പെക്ടറുടെ റിപ്പോര്‍ട്ടും സമിതി പരിഗണിക്കും.ശനിയാഴ്ചകളില്‍ സമിതി അപകടങ്ങള്‍ വിലയിരുത്തി ചീഫ് ഓഫീസിലേക്ക് റിപ്പോര്‍ട്ട് നല്‍കും. ഇത് പരിശോധിക്കാന്‍ ചീഫ്…

Read More