
ഗാസയിലേക്കുള്ള സൗദി അറേബ്യയുടെ സഹായം തുടരുന്നു; റിലീഫ് പ്രവർത്തനങ്ങൾക്കായി ട്രക്കുകളും ഫോർക്ക് ലിഫ്റ്റുകളും കൈമാറി
ഇസ്രായേൽ ആക്രമണങ്ങളിൽ ഇരയാക്കപ്പെടുന്ന ഗാസക്കാർക്കുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കാൻ സൗദി അറേബ്യയുടെ സഹായം തുടരുന്നു. റിലീഫ് പ്രവർത്തനങ്ങൾ നടത്താനുള്ള സഹായത്തിനായി ട്രക്കുകളും ഫോർക്ക് ലിഫ്റ്റുകളുമായി സൗദിയുടെ രണ്ട് വിമാനങ്ങൾ ഈജിപ്തിലെ അൽഅരീഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. അൽ അരീഷിലെത്തുന്ന ദുരിതാശ്വാസ വസ്തുക്കൾ ലോഡ് ചെയ്യുന്നതിനും കൊണ്ടുപോകുന്നതിനുമാണ് രണ്ട് ട്രക്കുകളും ഫോർക്ക് ലിഫ്റ്റുകളുമെത്തിച്ചത്. ഈജിപ്ഷ്യൻ റെഡ് ക്രസൻറിനെ സഹായിക്കാനാണിത്. ഇസ്രായേലിന്റെ മനുഷ്വത്വരഹിത ആക്രമണങ്ങളിൽ തകർന്നടിഞ്ഞ ആരോഗ്യമേഖലയിലേക്ക് ആവശ്യമായ പ്രത്യേക സഹായ പദ്ധതികളും സൗദി ഇതിനകം നടപ്പാക്കിവരുകയാണ്. ആംബുലൻസുകളടക്കം ചികിത്സാരംഗത്ത് അനിവാര്യമായും…