
ആറ് മാസത്തിനുള്ളിൽ വിസക്ക് അപേക്ഷിച്ചത് 30 ലക്ഷം ഇന്ത്യക്കാർ; കൂടുതലും ഈ രാജ്യങ്ങളിലേക്ക്
2023 ലേക്കെത്തുമ്പോൾ ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റം സമീപ കാലത്തെ ഏറ്റവും ഉയർന്ന കണക്കുകളിലേക്ക് എത്തുന്നതായാണ് പുതിയ റിപ്പോർട്ട്. ഈ വർഷത്തിലെ ആദ്യ പാദം പൂർത്തിയാവുമ്പോൾ രാജ്യം വിടാനായി വിസ അപേക്ഷ നൽകിയവരുടെ എണ്ണം മുൻ വർഷങ്ങളിൽ ഇതേ കാലയളവിനേക്കാൾ ഇരട്ടിയിലെത്തിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വി.എഫ്.എസ് ഗ്ലോബൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഏകദേശം 30 ലക്ഷം വിസ അപേക്ഷകളാണ് ഇതിനോടകം സമർപ്പിക്കപ്പെട്ടിട്ടുള്ളത്. കോവിഡിന് മുമ്പുളള 2019ൽ ആകെ 60…