അസാധാരണ മറവിയുണ്ടോ..?; ശ്രദ്ധിക്കണം ഈ കാര്യങ്ങൾ
മസ്തിഷ്ക്കത്തിന്റെ സവിശേഷധർമങ്ങൾ നഷ്ടപ്പെടുന്നതു വഴി ഗുരുതരമായ മറവിയുണ്ടാകുന്ന അവസ്ഥയാണ് മേധാക്ഷയം അഥവാ ഡിമെൻഷ്യ എന്നു വൈദ്യശാസ്ത്രം പറയുന്നത്. വാർധക്യത്തിന്റെ ഭാഗമായി ഉണ്ടാകാവുന്ന സ്വാഭാവിക ഓർമക്കുറവിൽനിന്നു ഡിമെൻഷ്യ വ്യത്യസ്തമാണ്. തലച്ചോറിന് ഏൽക്കുന്ന ആഘാതത്താലും മറ്റും പെട്ടെന്ന് ഈ അവസ്ഥ സംഭവിച്ചേക്കാം. മറ്റ് ചിലപ്പോൾ ദീർഘകാല ശാരീരിക അസുഖങ്ങൾ, തകരാറുകൾ എന്നിവ നിമിത്തവും ഡിമെൻഷ്യയിലെത്തിച്ചേരാം. പ്രായമുള്ളവരിലാണ് അധികമായി ഡിമെൻഷ്യ കണ്ടുവരുന്നത്. ചില കാരണങ്ങൾ- ആദ്യകാല ജീവിതത്തിലെ താഴ്ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം ആൽസ് ഹൈമേഴ്സ് വരാനുള്ള ഏറ്റവും പ്രധാനപ്പെട്ട അപകട ഘടകങ്ങളിലൊന്നാണ്….