വ്യാജ രേഖ കേസ്; ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്ത് തൃക്കാക്കര പൊലീസ്

വ്യാജരേഖ ചമച്ചെന്ന കേസിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കാക്കര പൊലീസ് ആണ് ഷാജനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ബിഎസ്എൻഎൽ ബിൽ വ്യാജമായി നിർമ്മിച്ചു എന്നാണ് പരാതി. നിലമ്പൂരിൽ ചോദ്യം ചെയ്യൽ കഴിഞ്ഞു പുറത്തു ഇറങ്ങിയപ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്. ദില്ലിയിൽ താമസിക്കുന്ന രാധാകൃഷ്ണൻ എന്നയാൾ മുഖ്യമന്ത്രിയ്ക്ക് ഇ മെയിൽ വഴി നൽകിയ പരാതിയിൽ ആണ് നടപടി എടുത്തിരിക്കുന്നത്. ഷാജൻ സ്കറിയയെ കൊച്ചിയിൽ എത്തിക്കും മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന കേസില്‍…

Read More