മനുഷ്യക്കടത്ത് , വ്യാജ രേഖ നിർമാണം ; കുവൈത്തിൽ മൂന്ന് പ്രവാസികൾ അറസ്റ്റിൽ

മ​നു​ഷ്യ​ക്ക​ട​ത്തും വ്യാ​ജ സ്റ്റാ​മ്പ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​വൈ​ത്തി​ൽ മൂ​ന്ന് പ്ര​വാ​സി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൂ​ന്ന് ബം​ഗ്ലാ​ദേ​ശ് പൗ​ര​ന്മാ​ർ പി​ടി​യി​ലാ​യ​ത്. മ​നു​ഷ്യ​ക്ക​ട​ത്ത് കേ​സി​ലു​ൾ​പ്പെ​ട്ട ര​ണ്ട് പ്ര​തി​ക​ൾ ഓ​രോ തൊ​ഴി​ലാ​ളി​ക​ളി​ൽ ​നി​ന്നും 1700 മുതൽ 1900 കു​വൈ​ത്ത് ദീനാ​ർ വീ​തം ഈ​ടാ​ക്കി ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന​താ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. സ​ർ​ക്കാ​ർ ഇ-​പേ​യ്മെന്റ് സി​സ്റ്റ​ത്തി​ന്റെ സ്റ്റാ​മ്പ് വ്യാ​ജ​മാ​യി നി​ർ​മി​ക്കു​ന്നു എ​ന്ന് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന് ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൂ​ന്നാ​മ​ത്തെ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യി​ൽ നി​ന്ന്…

Read More

വ്യാജരേഖ കേസ്; മുന്‍ എസ്‌എഫ്‌ഐ നേതാവ് കെ വിദ്യക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

കരിന്തളം കോളേജിലെ വ്യാജരേഖ കേസില്‍ മുന്‍ എസ്‌എഫ്‌ഐ നേതാവ് കെ വിദ്യക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ വിദ്യ മാത്രമാണ് പ്രതി. വ്യാജരേഖ നിര്‍മ്മിക്കാന്‍ മാറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നത്. വിദ്യ വ്യാജരേഖ ഉപയോഗിച്ച്‌ നേടിയ ജോലിയിലൂടെ സര്‍ക്കാരിന്റെ ശമ്ബളം കൈപ്പറ്റിയെന്ന് പൊലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. നീലേശ്വരം പൊലീസാണ് ഹോസ്‌ദുർഗ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. വ്യാജരേഖ നിര്‍മിക്കല്‍, വഞ്ചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ വിദ്യക്കെതിരെ ചുമത്തിയിട്ടുണ്ട്. പാലക്കാട് അട്ടപ്പാടിയിലുള്ള രാജീവ് ഗാന്ധി മെമ്മോറിയല്‍ കോളേജില്‍…

Read More

യൂത്ത് കോൺഗ്രസ് സംഘടനാ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചതിന് കേസെടുത്ത് പൊലിസ്

തിരുവനന്തപുരം മ്യൂസിയം പൊലിസ് യൂത്ത് കോൺഗ്രസ് സംഘടനാ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചതിന് കേസെടുത്തു. വ്യാജ രേഖ ചമച്ചതിനും ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് കേസ്. തെരെഞ്ഞെടുപ്പ് കമ്മീഷനും വിവിധ സംഘടനകളും നൽകിയ പരാതികളിലാണ് കേസ്. കന്റോൺമെന്റ് അസി. കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘം കേസന്വേഷിക്കും. അതേസമയം, വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചെന്ന ആരോപണം ശക്തമായതോടെ കടുത്ത അതൃപ്തിയിലാണ് കോൺഗ്രസ് നേതൃത്വം. പൊലീസ്, കേസ് രജിസ്റ്റർ ചെയ്തതോടെ പാർട്ടിക്ക് ആകെ നാണക്കേട് ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് മുതിർന്ന നേതാക്കൾ….

Read More