
സംസ്ഥാനത്തെ വന്യമൃഗങ്ങളുടെ കണക്ക് പുറത്ത് ; കടുവയുടേയും കാട്ടാനയുടേയും എണ്ണം കുത്തനെ കുറഞ്ഞു
കേരളത്തിൽ വന്യമൃഗങ്ങളുടെ എണ്ണം കുറഞ്ഞതായി സംസ്ഥാന വനം മന്ത്രി എകെ ശശീന്ദ്രൻ. ഏപ്രിൽ 10 മുതൽ മെയ് 15 വരെ വയനാട്ടിലെ കാടുകളിൽ കടുവകളുടെ കണക്കെടുത്തിരുന്നു. കൂടാതെ മെയ് 17, 19 തീയതികളിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി ചേർന്ന് കാട്ടാനകളുടെയും കണക്കുമെടുത്തു. ഇതിൽ നിന്നാണ് കണക്ക് ഏറ്റവും പുതിയ കണക്ക് കണ്ടെത്തിയത്. ഏപ്രിൽ 10 മുതൽ മെയ് 15 വരെ വയനാട്ടിൽ കടുവകളുടെ കണക്കെടുത്തത് 297 സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിച്ചാണ് പഠനം നടത്തിയത്. 84 കടുവകൾ ഉണ്ടെന്നാണ് കണക്ക്…