ജനവാസ കേന്ദ്രത്തിലിറങ്ങിയ ബേലൂർ മഖ്ന എന്ന ആന കാട്ടിലേക്ക് തിരികെപോയി

വയനാട് പടമലയിൽ അജീഷിനെ കൊലപ്പെടുത്തിയ ബേലൂർ മഖ്ന എന്ന ആന ജനവാസ കേന്ദ്രത്തിലിറങ്ങിയ ശേഷം വീണ്ടും കാട്ടിലേക്ക് തിരികെപോയി. ആന പെരിക്കല്ലൂരിൽ നിന്ന് കർണാടക വനമേഖലയിലേക്കാണ് നീങ്ങിയത്. പുഴ മുറിച്ചുകടന്ന് ബൈരക്കുപ്പ ഭാഗത്തേക്കാണ് ആന പോയത്. ഇന്ന് പുലർച്ചെയാണ് മുള്ളൻകൊല്ലി പഞ്ചായത്തിലെ പെരികല്ലൂർ മരക്കടവിൽ ആനയെത്തിയത്. പിന്നീട് തിരികെ കർണാടക വനാതിർത്തിയിലേക്ക് ആന മടങ്ങുകയായിരുന്നു. എങ്കിലും തിരികെ വരുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. സ്ഥിരമായി വന്യമൃഗങ്ങളുടെ ശല്യം അനുഭവിക്കുന്ന പ്രദേശമാണ് ഇത്. അതേസമയം, രൂക്ഷമായ വന്യജീവി ആക്രമണ പശ്ചാത്തലത്തിൽ…

Read More

വന്യമൃഗ ആക്രമണത്തില്‍ വനംവകുപ്പിനെതിരെ വിമര്‍ശനവുമായിഹൈക്കോടതി

വന്യമൃഗ ആക്രമണത്തില്‍ വനംവകുപ്പിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. ജനങ്ങളുടെ ജീവന് വിലയില്ലേയെന്നും നഷ്ടപരിഹാരം നല്‍കിയാല്‍ ഒഴിഞ്ഞുപോകാമെന്ന് പറയുന്നവര്‍ക്ക് അത് കൊടുത്തുകൂടേയെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ ഒരു നയം ഉണ്ടാക്കണമെന്ന് വനംവകുപ്പിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. വനാതിര്‍ത്തിയില്‍നിന്നും ജനങ്ങള്‍ ഒഴിഞ്ഞുപോകുന്നതുമായി ബന്ധപ്പെട്ട മറ്റൊരു ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് വനംവകുപ്പിനെതിരെ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചത്. വയനാട്ടില്‍ കഴിഞ്ഞ ദിവസമാണ് ജനവാസമേഖലയിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തില്‍ ട്രാക്ടര്‍ ഡ്രൈവര്‍ പടമല ചാലിഗദ്ദ പനച്ചിയില്‍ അജി കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ വനംവകുപ്പിനുണ്ടായ അനാസ്ഥയിലും വന്യജീവി അക്രമണത്തിലും വ്യാപക പ്രതിഷേധമാണ്…

Read More

ഗുരുതര വീഴ്ച; ജനങ്ങളുടെ ജീവന് സംരക്ഷണം ഉറപ്പാക്കാൻ കഴിയാത്ത വനംമന്ത്രിയെ പുറത്താക്കണം: വി.മുരളീധരന്‍

ജനങ്ങളുടെ ജീവന് സംരക്ഷണം ഉറപ്പാക്കാൻ കഴിയാത്ത വനംമന്ത്രിയെ പുറത്താക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ.വയനാട്ടില്‍‌ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്‍റെ കുടുംബവും ഈ ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ട്. നികുതിദായകരുടെ പണം കൊണ്ട് എ.കെ.ശശീന്ദ്രനെപ്പോലുള്ളവരെ തീറ്റിപ്പോറ്റേണ്ട കാര്യമില്ലെന്നും അദ്ദേഹം  പറഞ്ഞു. കർണാടക സർക്കാർ റേഡിയോ കോളർ ഘടിപ്പിച്ച ആനയായിട്ടും മുന്നറിയിപ്പ് നൽകാൻ പോലും വനംവകുപ്പിന് കഴിയാതിരുന്നത് ഗുരുതര വീഴ്ചയാണ്. മോദിവിരുദ്ധ സമരത്തിന് കേരള-കർണാടക വനംമന്ത്രിമാര്‍ ഒരേ സമയം ഡൽഹിയിൽ  ഉണ്ടായിരുന്നു. ഈ വിഷയത്തിൽ എന്തെങ്കിലും ചർച്ച നടത്തിയിരുന്നുവെങ്കിൽ ജനങ്ങള്‍ക്ക് പ്രയോജനം ലഭിച്ചേനെയെന്ന് കേന്ദ്രമന്ത്രി…

Read More

മുട്ടില്‍ മരംമുറിക്കേസിലെ തടികള്‍ ലേലത്തിന് അനുമതി തേടി വനംവകുപ്പ്

മുട്ടില്‍ മരംമുറിക്കേസില്‍ പിടിച്ചെടുത്ത തടികള്‍ ലേലം ചെയ്തു വില്‍ക്കാൻ അനുമതി തേടി വനംവകുപ്പ്. കല്പറ്റ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് സൗത്ത് വയനാട് ഡിഎഫ്‌ഒ ഹര്‍ജി നല്‍കിയത്. മൂന്നുവര്‍ഷമായി 104 ഈട്ടി തടികള്‍ ഡിപ്പോയില്‍ ഒരേ കിടപ്പിലാണ്. വനംവകുപ്പിൻ്റെ കുപ്പാടി ഡിപ്പോയിലാണ് കോടികള്‍ വിലമതിക്കുന്ന മരത്തടികള്‍ സൂക്ഷിച്ചിരിക്കുന്നത്. മഞ്ഞും മഴയും വെയിലുമേറ്റ് തടികള്‍ നശിക്കുന്നതിനിടെയാണ് വനംവകുപ്പ് നീക്കം. ഹര്‍ജി കല്‍പ്പറ്റ കോടതി19ന് പരിഗണിക്കും. 500 വര്‍ഷം വരെ പഴക്കമുള്ള തടികളാണ് മരംമുറിക്കേസ് പ്രതികളായ ആൻ്റോ സഹോദരന്മാര്‍ മുറിച്ചു കടത്തിയത്….

Read More

മൂന്നാറില്‍ 12വയസ്സുകാരിയെ കാട്ടിലേക്ക് കൂട്ടികൊണ്ടുപോയി പീഡനത്തിനിരയാക്കി; പൊലീസ് അന്വേഷണം ആരംഭിച്ചു

മൂന്നാറിൽ 12വയസ്സുകാരിയെ വീട്ടിൽനിന്ന് കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിക്കായി തെരച്ചിൽ ആരംഭിച്ചു. ജാർഖണ്ഡ് സ്വദേശിയായ 12 വയസ്സുകാരിയാണ് പീഡനത്തിനിരയായത്. മൂന്നാർ ചിട്ടിവാര എസ്റ്റേറ്റിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരപീഡനത്തിനിരയാക്കിയ സംഭവം.  കാട്ടിലേക്ക് കൂട്ടി കൊണ്ടുപോയാണ് പീഡിപ്പിച്ചുവെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. മൂന്നു ദിവസം മുൻപ് വീട്ടിൽ ആരുമില്ലാത്ത നേരത്ത് കുട്ടിയെ പ്രതി കാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. പിന്നീട് പെൺകുട്ടിക്ക് ശരീരവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് സംഭവം അറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി…

Read More

പാമ്പുകളുടെ ഇണചേരല്‍; ജാഗ്രത വേണമെന്ന് വനംവകുപ്പിന്റെ മുന്നറിയിപ്പ്

ഒക്ടോബര്‍മുതല്‍ ഡിസംബര്‍വരെയുള്ള മാസങ്ങള്‍ പാമ്പുകളുടെ ഇണചേരല്‍ കാലമാണ്. ഇണചേരല്‍കാലത്താണ് കൂടുതലായി ഇവ പുറത്തിറങ്ങുന്നത്. എന്നു മാത്രമല്ല ഇവയ്ക്ക് പതിവിലധികം ആക്രമസ്വഭാവമുണ്ടാവും. അതുകൊണ്ടുതന്നെ ജനവാസമേഖലയിലുള്ളവർ സൂക്ഷിക്കണമെന്ന് വനംവകുപ്പിന്റെ മുന്നറിയിപ്പ്. വെള്ളിക്കെട്ടന്‍, അണലി, മൂര്‍ഖന്‍ എന്നിവയെയാണ് കൂടുതല്‍ സൂക്ഷിക്കേണ്ടത്. കേരളത്തില്‍ പൊതുവേ എല്ലായിടത്തും കാണപ്പെടുന്നതില്‍ ഏറ്റവും വിഷം കൂടിയത് വെള്ളിക്കെട്ടനാണ്. ഇതാണ് ഇപ്പോള്‍ കൂടുതല്‍ ഇറങ്ങുന്നത്. അതും രാത്രിയില്‍. വയനാട്ടില്‍ വെള്ളിക്കെട്ടനാണ് കൂടുതലായി കാണപ്പെടുന്നത്. അണലി ഈ സമത്ത് പകലും ഇറങ്ങും. രാജവെമ്പാലകളിൽ പെണ്‍പാമ്പുകളുടെ ഫിറോമോണുകളില്‍ ആകൃഷ്ടരമായി ആണ്‍ രാജവെമ്പാലകൾ…

Read More

മാവോയിസ്റ്റ്-പൊലീസ് ഏറ്റുമുട്ടൽ ; തോക്കുകൾ പിടികൂടി

കണ്ണൂര്‍ അയ്യന്‍കുന്ന് വനത്തില്‍ വീണ്ടും മാവോയിസ്റ്റ്-പൊലീസ് ഏറ്റുമുട്ടൽ. വെടിവെപ്പില്‍ രണ്ട് മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റതായി സംശയം. സ്ഥലത്തേക്ക് കൂടുതല്‍ പൊലീസ് പുറപ്പെട്ടു. ഇന്ന് രാവിലെയോടെയാണ് അയ്യന്‍കുന്ന് ഉരുപ്പുകുറ്റിയില്‍ വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ട് സംഘവും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. വനത്തില്‍ പട്രോളിങ് നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘത്തിനുനേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ഇതോടെ തണ്ടര്‍ബോള്‍ട്ട് തിരിച്ചും വെടിയുതിര്‍ക്കുകയായിരുന്നുവെന്നുമാണ് അധികൃതര്‍ പറയുന്നത്. സ്ഥലത്തുനിന്നും വലിയ രീതിയിലുള്ള വെടിവെപ്പിന്‍റെ ശബ്ദം കേട്ടതായാണ് നാട്ടുകാര്‍ പറയുന്നത്. പത്ത് മിനിട്ടോളം വെടിയൊച്ച കേട്ടെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തെതുടര്‍ന്ന് കൂടുതല്‍ പൊലീസ്  സ്ഥലത്തേക്ക്…

Read More

വന്യജീവികള്‍ക്ക് കാട്ടിനുള്ളിൽ ഭക്ഷണമൊരുക്കി തമിഴ്‌നാട്

മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ വഴികള്‍ തേടുകയാണ് തമിഴ്‌നാടിന്റെ വനംവകുപ്പ്. വന്യജീവികള്‍ കാടിറങ്ങുന്നത് തടയാന്‍ സംസ്ഥാനത്തെ 22 ജില്ലകളില്‍ പുല്ലുകള്‍ നട്ടുപിടിപ്പിക്കും. അധിനിവേശ സസ്യങ്ങള്‍ ഒഴിവാക്കിയ മേഖലകളിലാകും ഇത്തരത്തില്‍ പുല്ലുകള്‍ നടുക. കന്നുകാലികള്‍ മേയുന്ന ഇടങ്ങളിലും അധിനിവേശ സസ്യങ്ങളുള്ള പ്രദേശങ്ങളിലും പുല്ലുകളുടെ വളര്‍ച്ചയില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി വനംവകുപ്പ് സെക്രട്ടറി സുപ്രിയ സാഹു പറയുന്നു. ഇതാണ് കാട്ടാനകളും കാട്ടുപോത്തുകളും കാടിറങ്ങാനുള്ള പ്രധാന കാരണം. ഫലമാകട്ടെ മനുഷ്യ-വന്യജീവി സംഘര്‍ഷവും. മരങ്ങളാല്‍ മൂടികിടക്കുന്ന ഇടങ്ങളില്‍ രുചികരമായ പുല്ലിനങ്ങള്‍ നടുന്നത് കാടിറങ്ങുന്നതിന്…

Read More

അമേരിക്കയിലെ ഹവായ് ദ്വീപിൽ ആളിപ്പടർന്ന് കാട്ടുതീ; മരിച്ചവരുടെ എണ്ണം ഉയരുന്നു

അമേരിക്കയിലെ ഹവായ് ദ്വീപിൽ ഉണ്ടായ കാട്ടുതീയിൽ പെട്ട് മരിച്ചവരുടെ എണ്ണം ഉയരുകയാണ്. മൗവി കൗണ്ടിയിൽ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 55 ആയി. ദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്തെ വാർത്താവിനിമയ സംവിധാനങ്ങളും വൈദ്യുതി വിതരണവും പൂർണമായി മുടങ്ങിയതോടെ ഇവിടുത്തെ രക്ഷാപ്രവർത്തനം ദുഷ്കരമായി മാറിയിരിക്കുകയാണ്. ആയിരത്തോളം പേരെ മേഖലയിൽ കാണാതായെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. മൃതദേഹങ്ങള്‍ കണ്ടെത്താല്‍ പരിശീലനം ലഭിച്ച നായ്ക്കൾ കലിഫോര്‍ണിയയില്‍ നിന്നും വാഷിങ്ടൗണില്‍ നിന്നും മൗവിയിലെത്തിയിട്ടുണ്ടെന്ന് ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി അറിയിച്ചു. കാട്ടുതീ പടർന്നതോടെ മേഖലയിലേക്കുള്ള റോഡുകളും അടച്ചിരിക്കുകയാണ്….

Read More

മുട്ടിൽ മരംമുറി കേസ്; കുറ്റപത്രം സമർപ്പിക്കുന്നതിൽ വനം വകുപ്പ് നിയമോപദേശം തേടി

മുട്ടിൽ മരംമുറി കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിൽ വനം വകുപ്പ് നിയമോപദേശം തേടി. പൊലീസിന്റെ പ്രത്യേക സംഘം കേസ് അന്വേഷിക്കുന്നതിനാൽ വനംവകുപ്പ് തുടർ നടപടി സ്വീകരിക്കണോ എന്നതിലാണ് വ്യക്തത തേടിയത്. മെല്ലപ്പോക്ക് വാർത്തയായതോടെ കെഎൽസി നടപടികൾ വേഗത്തിലാക്കാൻ റവന്യൂവകുപ്പ് നീക്കം തുടങ്ങി.മുട്ടിൽ മരം മുറി കേസിൽ വനം വകുപ്പ് 43 കേസുകളാണ് രജിസ്റ്റർ ചെയ്തത്. അനുവാദമില്ലാതെ പട്ടയഭൂമിയിലെ മരം മുറിച്ചതടക്കം കുറ്റങ്ങളാണ് ചുമത്തിയത്. മരം കണ്ടുകെട്ടുന്നതടക്കം നടപടികൾ പൂർത്തിയാക്കി. അന്വേഷണവും പൂർത്തിയായി എന്ന് വനംവകുപ്പ് അവകാശപ്പെടുന്നു. പക്ഷേ, ഇതുവരെ…

Read More