
മലപ്പുറത്ത് വനംവകുപ്പ് ഉദ്യോഗസ്ഥൻ പോക്‌സോ കേസിൽ പിടിയിൽ
പോക്‌സോ കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥൻ പിടിയിൽ. മലപ്പുറം പൂക്കോട്ടുംപാടത്താണ് സംഭവം. കവള മുക്കട്ട ബീറ്റ് ഫോറസ്റ്റ് ഓഫീസറായ ഷിഹാനെയാണ് പൂക്കോട്ടും പാടം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ മൂന്ന് പെൺകുട്ടികളാണ് പരാതി നൽകിയത്. പരാതി പൊലീസ് പരിശോധിച്ച് വരികയാണ്. ഇന്നലെയാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. ഇയാൾ പെൺകുട്ടികളെ പിന്തുടർന്ന് ഉപദ്രവിക്കുകയായിരുന്നു. കുട്ടികൾ ബസിൽ കയറിയപ്പോഴും ഇറങ്ങിയപ്പോഴും പിന്തുടർന്ന് ഉപദ്രവിക്കുകയായിരുന്നു എന്നാണ് പരാതി. പെൺകുട്ടികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഷിഹാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ ഇതിന് മുമ്പും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്….